ആൺകുട്ടികളോടുള്ള അതേ ഫീലാണ് അവളോടും തോന്നിയത്, വീട്ടുകാർ പ്രകൃതി വിരോധി എന്ന് വരെ വിളിച്ചു; കാതലിലെ ഫെമി മാത്യു പറയുന്നു

സ്ഥിരം വാർപ്പ് മാതൃകകളെ ഉടച്ചുവാർക്കുന്ന ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ കാതൽ. സ്വവർ​ഗാനുരാ​ഗത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ മമ്മൂട്ടിക്കും ജ്യോതികയ്ക്കും മികച്ച വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. കാതലിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അനഘയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ന്യൂ നോർമൽ എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധനേടിയ താരമാണ് അനഘ. താനൊരു ബൈസെക്ഷ്വൽ ആണെന്ന് അനഘ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ എങ്ങനെയാണ് തന്റെ സ്വത്വം തിരിച്ചറിഞ്ഞതെന്നും വീട്ടുകാർ എങ്ങനെ പ്രതികരിച്ചെന്നും പറയുകയാണ് അനഘ.

ALSO READ: കാത്തിരുന്ന ആ ദിവസം വന്നെത്തി, മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റുമായി അണിയറപ്രവർത്തകർ

അനഘ പറഞ്ഞത്

നമ്മൾ ഒരാളെ കണ്ടുമുട്ടുന്നു. അയാളോട് എന്തെങ്കിലും തരത്തിലുള്ള കണക്ഷൻ തോന്നുമ്പോഴാണ് നമ്മുടെ സെക്ഷ്വാലിറ്റി മനസിലാക്കാൻ സാധിക്കുക. അങ്ങനെ ഒരാൾ എന്റെ ജീവിതത്തിലും വന്നു. അങ്ങനെ ഞാൻ അക്കാര്യം മനസിലാക്കി. അതിന് മുൻപ് ബൈസെക്ഷ്വൽ എന്താണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അവൾ വന്ന് പറഞ്ഞപ്പോഴാണ് ഇതിനെ പറ്റി മനസിലാക്കുന്നതും അറിയുന്നതും. സ്കൂൾ സമയത്ത് എനിക്ക് ബോയ് ഫ്രണ്ട്സ് ഉണ്ടായിരുന്നു. ആ സമയത്ത് അവരോടൊക്കെ തോന്നിയ ഫീലാണ് എനിക്ക് അവളോടും തോന്നിയത്. അതാണ് സംശയം വന്നതും.

ഇക്കാര്യം ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല, അവർ പൊക്കിയതാണ്. വീട്ടിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് പിന്നെ പറയാമെന്നാണ് കരുതിയത്. പക്ഷേ അതിനിടെ ഒരു ഫ്രണ്ട് എനിക്ക് പണിതന്നു. അവൾ ഞങ്ങളുടെ ഫോട്ടോസ് അമ്മയ്ക്ക് അയച്ചുകൊടുത്തു. അങ്ങനെ പിന്നെ പ്രശ്നങ്ങളായി. അപ്പോഴാണ് അമ്മ എന്നെ പ്രകൃതി വിരോധി എന്ന് വിളിച്ചത്. ഇപ്പോൾ അവർ അതിൽ നിന്നും പുറത്തുവന്നിട്ടുണ്ട്’.

ALSO READ: ടീസറിൽ മുഴുവൻ അടിയുടെ ഇടിയുടെ പുകിൽ; ‘ഫൈറ്റ് ക്ലബ്’ വിസ്മയിപ്പിക്കുമോ?

ബൈസെക്ഷ്വൽ എന്നത് അച്ഛനും അമ്മയ്ക്കും അറിയാത്ത കാര്യമായിരുന്നു. പ്രകൃതിവിരുദ്ധമാണെന്ന രീതിയിൽ ആയിരുന്നു അവരാദ്യം പ്രതികരിച്ചത്. പക്ഷേ അതിനോട് ഞാൻ പൊരുതി. അവരെ ബോധ്യപ്പെടുത്തി എടുക്കാൻ രണ്ട് മൂന്ന് വർഷമെടുത്തു. കാതൽ കണ്ട് ഇക്കാര്യം അം​ഗീകരിക്കാൻ സാധിക്കാത്തവരെ പറ്റി, എന്താല്ലേ സിമ്പിളായി ചിന്തിച്ചാൽ അത് സ്നേഹമല്ലേ എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. അതിലെനിക്ക് അഭിമാനമാണ് തോന്നിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News