പ്രേക്ഷകര്‍ നെഞ്ചേറ്റിയ കാതല്‍ ഉടന്‍ ഒടിടിയിലേക്ക്; കാത്തിരിപ്പോടെ ആരാധകര്‍

മമ്മൂട്ടി നായകനായി എത്തിയ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ, ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. 2023 ഡിസംബറില്‍ തന്നെ കാതല്‍-ദ കോര്‍ ഓണ്‍ലൈനില്‍ എത്തുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 23, ശനിയാഴ്ച അല്ലെങ്കില്‍ ഡിസംബര്‍ 24 ഞായറാഴ്ച ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയില്‍ ആണ് കാതലിന്റെ സ്ട്രീമിംഗ് എന്നാണ് വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറത്തുവന്നേക്കും.

നിറഞ്ഞ പ്രക്ഷക പിന്‍തുണയാണ് കാതല്‍-ദ കോറിന് ലഭിച്ചത്. മലയാളത്തിലെ ഏറ്റവും പുതിയ ‘ക്‌ളാസിക് ‘ഹിറ്റ് ആയി വിലയിരുത്തപ്പെടുന്ന ചിത്രമാണ് കാതല്‍ ദ കോര്‍.അതേസമയം മമ്മൂട്ടിയുടെ സമീപകാല സിനിമകള്‍ കൈവരിച്ച വമ്പന്‍ വിജയങ്ങള്‍ കാതലിനും വിദേശ രാജ്യങ്ങളില്‍ പ്രിയം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ചിത്രം ഡിസംബര്‍ ഏഴിനു ഓസ്‌ട്രേലിയയില്‍ റിലീസ് ചെയ്യും.മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപത്രങ്ങളില്‍ എത്തുന്ന ജിയോ ബേബി ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന അനുമതി നിഷേധിക്കപ്പെട്ടെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിലീസ് ചെയ്യുന്നുണ്ട്.

also read: ചത്തീസ്‌ഗഢില്‍ ഒപ്പത്തിനൊപ്പമോടി ബിജെപിയും കോണ്‍ഗ്രസും; ഇഞ്ചോടിഞ്ച് പോരാട്ടം

കുടുംബപ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുത്ത കാതലിന്റെ ഓസ്‌ട്രേലിയന്‍ വിതരണ അവകാശം വന്‍ തുകയ്ക്കാണ് ബിഗ് ബഡ്ജറ്റ് ഹിന്ദി തെലുങ്ക് സിനിമകളുടെ വിതരണക്കാരായ സതേണ്‍ സ്റ്റാര്‍ സ്വന്തമാക്കിയത് എന്ന് അറിയുന്നു. കൂടാതെ വരാന്‍ പോകുന്ന ഐഎഫ്എഫ്‌കെയില്‍ കാതല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഗോവന്‍ ചലച്ചിത്ര മേളയിലും സിനിമ പ്രദര്‍ശിപ്പിക്കുകയും വന്‍ കയ്യടികള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. നവംബര്‍ 23നാണ് കാതല്‍ തിയറ്ററില്‍ എത്തിയത്.

also read: തെലങ്കാനയില്‍ അച്ഛന്‍ പിന്നില്‍ മകന്‍ മുന്നില്‍; കമല്‍നാഥിനും സച്ചിനും അപ്രതീക്ഷിത തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News