കാതലിനെ വരവേല്‍ക്കാന്‍ ഓസ്ട്രേലിയ; ഒരുങ്ങുന്നത് മാസ്സ് റിലീസ്

മലയാളത്തിലെ ഏറ്റവും പുതിയ ‘ക്ളാസിക് ‘ഹിറ്റ് ആയി വിലയിരുത്തപ്പെടുന്ന കാതല്‍ ദ കോര്‍ ഡിസംബര്‍ ഏഴിനു ഓസ്ട്രേലിയയില്‍ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ സമീപകാല സിനിമകള്‍ കൈവരിച്ച വമ്പന്‍ വിജയങ്ങള്‍ കാതലിനും വിദേശ രാജ്യങ്ങളില്‍ പ്രിയം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപത്രങ്ങളില്‍ എത്തുന്ന ജിയോ ബേബി ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന അനുമതി നിഷേധിക്കപ്പെട്ടെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിലീസ് ചെയ്യുന്നുണ്ട്. കുടുംബപ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുത്ത കാതലിന്റെ ഓസ്ട്രേലിയന്‍ വിതരണ അവകാശം വന്‍ തുകയ്ക്കാണ് ബിഗ് ബഡ്ജറ്റ് ഹിന്ദി തെലുങ്ക് സിനിമകളുടെ വിതരണക്കാരായ സതേണ്‍ സ്റ്റാര്‍ സ്വന്തമാക്കിയത് എന്ന് അറിയുന്നു.

സമീപകാല മമ്മൂട്ടി ചിത്രങ്ങള്‍ ഓസ്ട്രേലിയന്‍ ബോക്‌സ് ഓഫീസില്‍ കൈവരിച്ച സാമ്പത്തിക വിജയം തന്നെയാണ് മലയാളസിനിമ വിതരണം ചെയ്യാന്‍ തങ്ങളെ പ്രേരിപ്പിച്ചത് എന്ന് സതേണ്‍ സ്റ്റാര്‍ ഡയറക്ടര്‍ അശ്വിന്‍ പറഞ്ഞു.

Also Read: ഗവർണർ ശ്രമിക്കുന്നത് കേരളത്തെ അവഹേളിക്കാൻ: മുഖ്യമന്ത്രി

അതേസമയം ഡിസംബര്‍ ഏഴാം തിയതി ആസ്ട്രേലിയയിലെ അങ്ങോളമിങ്ങോളമുള്ള ഇരുപത്തിയഞ്ച് തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന ചിത്രം തൊട്ടടുത്ത ആഴ്ച കൂടുതല്‍ തിയേറ്ററുകളില്‍കൂടി പ്രദര്‍ശനത്തിനു എത്തും. ന്യൂസിലന്റിലും ഡിസംബര്‍ 14 ന് ചിത്രം വ്യാപകമായി റിലീസ് ചെയ്യും.

അതേ സമയം ഫാന്‍സ് ഷോ ഉള്‍പ്പെടെയുള്ള വമ്പന്‍ സ്വീകരണമാണ് ആസ്ട്രേലിയയിലെ മമ്മൂട്ടി ആരാധകര്‍ കാതലിനെ സ്വീകരിക്കാനായി ഒരുക്കുന്നത്.മെല്‍ബണും ഗോള്‍ഡ് കോസ്റ്റും സിഡ്‌നിയും ഉള്‍പ്പെടെ അഞ്ചു സെന്ററുകളില്‍ ഫാന്‍സ് ഷോകള്‍ നടത്തുമെന്നു മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ആസ്ട്രേലിയ പ്രസിഡന്റ് മദനന്‍ ചെല്ലപ്പന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News