ഒടുവിൽ മികച്ച പ്രതികരണങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രമായ കാതലിനെ തേടി ആ നേട്ടമെത്തി. ലോകപ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ മുബിയുടെ തിയറ്റര്‍ വാച്ചിംഗ് സര്‍വ്വീസ് ആയ മുബി ഗോയില്‍ മലയാള ചിത്രം കാതല്‍ ദി കോര്‍ ഇടം പിടിച്ചു. തങ്ങളുടെ പ്രീമിയം സബ്സ്ക്രൈബേഴ്സിന് ആഴ്ചതോറും തെരഞ്ഞെടുക്കുന്ന ഒരു പ്രധാന ചിത്രം തിയറ്ററുകളില്‍ തന്നെ പോയി കാണാന്‍ അവസരമൊരുക്കുന്ന സേവനമാണ് മുബി ഗോ. അതിലാണ് മമ്മൂട്ടി ചിത്രം കാതല്‍ ഫിലിം ഓഫ് ദി വീക്ക് ആയി തെരഞ്ഞെടുത്തിരിക്കുന്നത്.
ഒരു മലയാളചിത്രം മുബി ഗോയിലൂടെ അവതരിപ്പിക്കപ്പെടുന്നത് ഇതാദ്യമാണ്. പൊളിറ്റിക്കലി വളരെയധികം അപ്‌ഡേറ്റഡായ ഒ ടി ടി പ്ലാറ്റ്ഫോം ആണ് മുബി. ലെസ്ബിയൻ, ഗേ ചിത്രങ്ങളെ അനുകൂലിക്കുന്ന മുബിയിൽ ഇത്തരത്തിലുള്ള ധാരാളം കലാമൂല്യമുള്ള ചിത്രങ്ങൾ ഇടം പിടിക്കാറുണ്ട്. മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കുന്ന ഒരു നേട്ടമാണ് മുബിയിലൂടെ കാതൽ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
Icons @mammukka and Jyothika shine as a couple on the brink of a divorce in director Jeo Baby’s empathetic character study. This week with MUBI GO, watch KAATHAL – THE CORE in theatres. pic.twitter.com/wV60quJskX
— MUBI India (@mubiindia) December 1, 2023
ALSO READ: കാത്തിരുന്ന ആ ദിവസം വന്നെത്തി, മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റുമായി അണിയറപ്രവർത്തകർ
അതേസമയം, നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ കാതലിന് ആദ്യ ദിനം തന്നെ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ 10 കോടി കാതൽ നേടിയെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here