കബഡി താരത്തെ പഞ്ചാബില്‍ വെട്ടിക്കൊന്നു: മകനെ കൊന്നുവെന്ന് കുടുംബത്തെ വീട്ടിലെത്തി അറിയിച്ച് അക്രമികള്‍

പഞ്ചാബില്‍ കബഡി താരത്തെ അക്രമികള്‍ വെട്ടിക്കൊന്നു. ഹർദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പൂര്‍വവൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിന് കാരണം. അക്രമികളില്‍ പ്രധാനിയെ ഹര്‍ദീപിന്‍റെ പിതാവ് തിരിച്ചറിഞ്ഞു. പ്രദേശവാസിയായ ഹർപ്രീത് സിങ്ങാണ് കൊലപാതകത്തിന് പിന്നിലെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.

കൊല്ലപ്പെട്ട ഹർദീപ് സിങും പ്രതി ഹർപ്രീത് സിങ്ങും തമ്മിൽ ദീർഘനാളായി തർക്കമുണ്ടായിരുന്നു. ഇരുവർക്കും എതിരെ പൊലീസിൽ കേസുകളുണ്ട്. ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിയ ഹർദീപ്, ബാങ്ക് പാസ്ബുക്കുമായി പോയി. രാത്രി പത്തരയോടെ വീടിന്റെ വാതിലിൽ ആരോ മുട്ടുന്നതു കേട്ടു. പുറത്തിറങ്ങാൻ ധൈര്യമില്ലാത്തതിനാൽ ടെറസിൽ കയറി നോക്കി. ഹർപ്രീത് സിങ്ങും അനുയായികളും ആയിരുന്നു അത്. അഞ്ചുപേരോളമുള്ള സംഘമായിരുന്നു അവരുടേത്. ‘നിങ്ങളുടെ മകൻ കൊല്ലപ്പെട്ടു. അവന്‍റെ കഥകഴിഞ്ഞു. നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നു’ എന്നാണ് അവർ ആക്രോശിച്ചു കൊണ്ടിരുന്നത്.

ALSO READ: ‘ഇടവേളകളില്ലാത്ത ഇതിഹാസം’, നവതിയുടെ നിറവിൽ മലയാളത്തിന്റെ സ്വന്തം മധു

രക്തത്തില്‍ കുളിച്ചു കിടന്ന യുവാവിനെ ജലന്ധറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹർപ്രീതും അനുയായികളും മാരകായുധങ്ങൾ ഉപയോഗിച്ച് തന്നെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നെന്ന് മരിക്കുന്നതിനു മുൻപ് ഹർദീപ് തന്നോട് പറഞ്ഞതായും പിതാവ് പൊലീസിൽ മൊഴി നൽകി.

ALSO READ: യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗോൾഡൻ അബ്ദുൾ റഹ്മാനെതിരെ വീണ്ടും കേസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News