‘ദുരിതമനുഭവിക്കുന്ന സഖാക്കളുടെ അവകാശങ്ങൾക്ക് വേണ്ടിയായിരുന്നു സഖാവ് എന്നും നിലകൊണ്ടത്’: കടകംപള്ളി സുരേന്ദ്രൻ

സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍റെ നിര്യാണത്തിൽ  മുൻമന്ത്രിയും നിലവിലെ എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ  അനുശോചിച്ചു. തൊഴിലാളികളുടെ നേതാവ് എന്ന് നിസ്സംശയം വിശേഷിപ്പിക്കാൻ കഴിയുന്ന നേതാവായിരുന്നു സഖാവ് ആനത്തലവട്ടം. സമൂഹത്തിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന സഖാക്കളുടെ അവകാശങ്ങൾക്ക് വേണ്ടിയായിരുന്നു സഖാവ് എന്നും നിലകൊണ്ടതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

also read : “അമിത് ഷാ നികൃഷ്‌ടനായ രാഷ്‌ട്രീയ നേതാവ്”; ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ ന്യൂയോര്‍ക്കില്‍ വന്‍ പ്രതിഷേധം

‘പ്രിയ സഖാവ് ആനത്തലവട്ടം ആനന്ദൻ വിടവാങ്ങി. തൊഴിലാളികളുടെ നേതാവ് എന്ന് നിസ്സംശയം വിശേഷിപ്പിക്കാൻ കഴിയുന്ന നേതാവായിരുന്നു സഖാവ് ആനത്തലവട്ടം. സമൂഹത്തിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന സഖാക്കളുടെ അവകാശങ്ങൾക്ക് വേണ്ടിയായിരുന്നു സഖാവ് എന്നും നിലകൊണ്ടത്. കമ്മിറ്റികളിൽ ആയാലും സൗഹൃദ സംഭാഷണത്തിലായാലും സഖാവിന് തൊഴിലാളികളുടെ കഷ്ടപ്പാടും അവശതയും ആയിരുന്നു പ്രധാന വിഷയം. അവ പരിഹരിക്കേണ്ടതിനെ കുറിച്ചായിരുന്നു ചർച്ചകൾ. തൊഴിലാളികളെ അത്രമാത്രം നെഞ്ചിലേറ്റിയ നേതാവ്. ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ, വാത്സല്യമുള്ള കാരണവരെ പോലെ ഞങ്ങളെ ശാസിച്ചും മാർഗനിർദേശം നൽകിയും മുന്നോട്ട് നയിച്ച പ്രിയ സഖാവ് ഇനിയില്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഏറ്റവും മുതിർന്ന തൊഴിലാളി നേതാവ് വിടപറയുമ്പോൾ, തൊഴിലാളി സമരങ്ങളുടെ മുന്നിൽ നയിക്കാൻ സഖാവ് ഇനിയില്ല എന്ന് തിരിച്ചറിയുമ്പോൾ മനസ് വിങ്ങുകയാണ്. പ്രിയ സഖാവിന് വിട. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.
അന്ത്യാഭിവാദ്യങ്ങൾ…’-കടകംപള്ളി സുരേന്ദ്രൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

also read : മുഖത്ത് ചോരക്കറയുമായി തൃഷ; ലിയോയുടെ സര്‍പ്രൈസ് അപ്ഡേറ്റ്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News