‘തൃശൂർ പൂരം കലക്കിയത് ഗൂഡാലോചനയുടെ ഭാഗം; ക്ഷേത്രോത്സവങ്ങൾ യുഡിഎഫിന് ഒരു കാര്യമല്ല…’: കടകംപള്ളി സുരേന്ദ്രൻ

kadakampally surendran

ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തൃശ്ശൂർപൂരം കലങ്ങിയത്, ആ ഗൂഡാലോചനയെ കുറിച്ചാണ് സർക്കാർ അന്വേഷിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ. ആ ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് അന്വേഷണം. എന്നാൽ അതിൽ പെട്ടുപോയവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിപക്ഷത്തിന്റെ ജുഡീഷ്യൽ അന്വേഷണ ആവശ്യം.

Also Read; ‘ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ക്രമീകരിച്ചത് സുഗമമായ തീര്‍ത്ഥാടനത്തിന്’ : മന്ത്രി വിഎൻ വാസവൻ

ക്ഷേത്രോത്സവങ്ങൾ യുഡിഎഫിന് ഒരു കാര്യമേയല്ലെന്നും നിങ്ങളുടെ കാലത്ത് എത്രയെത്ര ക്ഷേത്രങ്ങളിലാണ് പൊലീസിനെ കയറ്റിയിട്ടുള്ളതെന്നും കടകംപള്ളി സുരേന്ദ്രൻ. യുഡിഎഫ് കാലത്ത് ക്ഷേത്രങ്ങളിൽ പൊലീസ് കയറിയ ഓരോ വിഷയങ്ങളും കടകംപള്ളി സുരേന്ദ്രൻ സഭയിൽ ഉദ്ധരിച്ചു.

Also Read; ‘മുന്‍ഗണനാ റേഷന്‍കാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി’ – മന്ത്രി ജിആർ അനില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News