കടലക്കറി ഇങ്ങനെയൊന്ന് വെച്ച് നോക്കൂ…. പിന്നീട് നിങ്ങൾ ഇതേ വെക്കൂ… തീർച്ച

kadala curry

രാവിലെ പുട്ടിനൊപ്പം നല്ല ചൂട് കടലക്കറി! ആഹാ പറയുമ്പോൾ തന്നെ കൊതിവരുന്നല്ലേ.. എങ്കിൽ ഇനി കറുത്ത കടലകൊണ്ട് ഒരു വെറൈറ്റി കറി ഉണ്ടാക്കിയാലോ? എങ്കിൽ വേഗം ഉണ്ടാക്കിക്കോളൂ.. റെസിപ്പി ഇതാ…

ആവശ്യമായ ചേരുവകൾ

കറുത്ത കടല – 1 കപ്പ്‌
വെളുത്തുള്ളി -2 സ്പൂൺ
പച്ചമുളക് -3 എണ്ണം
തക്കാളി -2 എണ്ണം
തേങ്ങാ പാൽ -1 കപ്പ്
സവാള -1 കപ്പ്
ഇഞ്ചി -2 സ്പൂൺ
കടുക് -1 സ്പൂൺ
ചുവന്ന മുളക് -2 എണ്ണം
മുളക് പൊടി -2 സ്പൂൺ
മഞ്ഞൾ പൊടി -1/2 സ്പൂൺ
മല്ലി പൊടി -2 സ്പൂൺ
ഗരം മസാല -1 സ്പൂൺ
കറി വേപ്പില -2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടല വെള്ളത്തിൽ കുതിർക്കാൻ വെക്കുക എന്നതാണ് ആദ്യ പടി. കുറഞ്ഞത് അഞ്ച് മണിക്കൂർ എങ്കിലും കടല കുതിർക്കാൻ വെക്കണം.
കടല കുതിർത്ത് കഴിയുമ്പോൾ കുക്കറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് കടലയും, കുറച്ചു മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് അടച്ചുവെച്ച് നല്ലപോലെ വേവിക്കണം. ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണയും കുറച്ചു വെളുത്തുള്ളിയും, ഇഞ്ചിയും, പച്ചമുളകും, ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക. അതിലേക്ക് മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, മല്ലിപ്പൊടിയും, ഗരം മസാലയും ചേർത്ത്, വീണ്ടും നന്നായിട്ട് വഴറ്റിയെടുക്കണം.

ഇതിലേക്ക് വേവിച്ച് വെച്ചിട്ടുള്ള കടല ഇനി ചേർക്കണം. തുടർന്ന് ഉപ്പ്, തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കണം.ഇത് നല്ലപോലെ കുറുകി വരുമ്പോൾ ഇതിലേക്ക് നല്ല കുറുകിയ തേങ്ങാപ്പാലും കൂടി ചേർത്തു കൊടുക്കണം.ഇതോടെ സ്വാദുള്ള നല്ല കിടിലൻ കടലക്കറി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News