ഇതാണ് മോനെ കടല കറി…ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ..!

അപ്പത്തിനും പുട്ടിനും ഒരുപോലെ കൂട്ടാവുന്ന ഒരു കിടിലൻ കടല കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകൾ:

കടല – 1 കപ്പ്‌
തേങ്ങാ പാൽ -1 കപ്പ്
പച്ചമുളക് -3 എണ്ണം
തക്കാളി -2 എണ്ണം
സവാള -1 കപ്പ്
ഇഞ്ചി -2 സ്പൂൺ
വെളുത്തുള്ളി -2 സ്പൂൺ
മുളക് പൊടി -2 സ്പൂൺ
മഞ്ഞൾ പൊടി -1/2 സ്പൂൺ
മല്ലി പൊടി -2 സ്പൂൺ
ഗരം മസാല -1 സ്പൂൺ
കടുക് -1 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചുവന്ന മുളക് -2 എണ്ണം
കറി വേപ്പില -2 തണ്ട്

Also read:ചെമ്മീൻ കൊതിയന്മാരെ…ഉച്ചയ്ക്ക് ഊണിന് ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ…!

ഉണ്ടാകുന്ന വിധം:

കടല കുക്കറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കുക.

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണയും കുറച്ചു വെളുത്തുള്ളിയും, ഇഞ്ചിയും, പച്ചമുളകും, ചേർക്കുക.

അതിലേക്ക് സവാള അരിഞ്ഞതും ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക. വഴറ്റിയതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, മല്ലിപ്പൊടിയും, ഗരം മസാലയും ചേർക്കുക.

അതിനുശേഷം വേവിച്ച കടല, ഉപ്പ്, തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിച്ച് നല്ലപോലെ കുറുകി കഴിയുമ്പോൾ ഇതിലേക്ക് നല്ല കുറുകിയ തേങ്ങാപ്പാലും കൂടി ചേർത്തു കൊടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News