റഫീക്ക്‌ അഹമ്മദിന്‌ കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം

കടമ്മനിട്ട രാമകൃഷ്‌ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം പ്രഖ്യാപിച്ചു. കവിയും ഗാനരചയിതാവുമായ റഫീക്ക്‌ അഹമ്മദിനാണ് പുരസ്കാരം. കവിതയിലെ സമഗ്ര സംഭാവനയ്‌ക്കാണ്‌ പുരസ്കാരം. 55,555 രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. കവിയുടെ ചരമദിനമായ മാർച്ച്‌ 31ന്‌ കടമ്മനിട്ട സ്‌മൃതി മണ്ഡപത്തിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ്‌ എം എ ബേബി പുരസ്‌കാരം സമ്മാനിക്കും.

ALSO READ: നാലുവർഷ ബിരുദ നിയമാവലിക്ക് അംഗീകാരം നൽകി കലിക്കറ്റ് സർവകലാശാല

ഫൗണ്ടേഷൻ ഭാരവാഹികളായ വി കെ പുരുഷോത്തമൻ പിള്ള, ബാബു ജോൺ, ആർ കലാധരൻ, ഡോ. എം ആർ ഗീതാ ദേവി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News