മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം ‘കാതല്‍’ ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസിന്. ജനുവരി 5 നു പുലർച്ചെ മുതൽ ചിത്രം സൗജന്യമായി സ്ട്രീമിങ് ആരംഭിക്കും. . മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നെന്നായിരുന്നു നിരൂപകരടക്കം കാതലിനെ വിശേഷിപ്പിച്ചത്.
ALSO READ: പ്രായത്തിന്റെ പ്രയാസങ്ങളെ തോൽപ്പിച്ച് പത്മനാഭ പിള്ളയും ഭാര്യ ഗൗരിയമ്മയും നാലാംക്ലാസ് ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി
ജനുവരി 4 മുതൽ വിദേശത്ത് ചിത്രം വാടകയ്ക്ക് ലഭ്യമായിരുന്നു. ഇന്ത്യയ്ക്കു പുറത്തുള്ള രാജ്യങ്ങളിലാണ് ചിത്രം വാടകയ്ക്ക് ലഭിക്കുക.സിനിമയെ പ്രശംസിച്ച് ന്യൂയോർക് ടൈംസും രംഗത്തുവന്നിരുന്നു. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദ് കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പുകഴ്ത്തിയിരുന്നു.
ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയിലും ചിത്രം പ്രദർശിപ്പിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതലിനു വലിയ പ്രശംസയാണ് ലഭിച്ചത്. .ഭാഷാഭേദമെന്യേ നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ചത്. മമ്മൂട്ടിയെപ്പോലൊരു മഹാനടൻ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ കാണിച്ച ധൈര്യമാണ് പലരും എടുത്തുപറഞ്ഞത്. ജ്യോതികയുടെ കരിയറിലെയും ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് കാതലിലേത്. കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.
ALSO READ: ഐസിസി റാങ്കിംഗിൽ ആദ്യ പത്തിൽ തിരിച്ചെത്തി കോഹ്‌ലി; ഓൾ റൗണ്ടർമാരിൽ അശ്വിനും ജഡേജയും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here