അയാള്‍ കൊല്ലുമെന്ന് അവള്‍ പറഞ്ഞു, പക്ഷേ പുറത്തുപറയാതിരുന്നത് ആതിരയുടെ ഭീഷണി കാരണം; വെളിപ്പെടുത്തലുമായി ഭര്‍ത്താവ്

kadinamkulam murder

കഠിനംകുളത്ത് വീട്ടില്‍ കയറി യുവതിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവ് ആതിരയെ വധിക്കുമെന്ന ഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് രാജീവ് വെളിപ്പെടുത്തി.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ ആതിരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഭര്‍ത്താവ് രാജീവിനോട് ആതിര തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ഇത് രാജീവ് പുറത്തു പറഞ്ഞിരുന്നില്ല. ഇത് പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞിരുന്നു. അതുകൊണ്ടാണ് ആരേയും ഇക്കാര്യം അറിയിക്കാതെയിരുന്നതെന്നും രാജീവ് പറഞ്ഞു.

ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളില്‍ ചിലരോടും പൊലീസിനോടും ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആതിര കൂടുതല്‍ സമയം സമൂഹമാധ്യമത്തില്‍ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നല്‍കി.

വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. യുവതിയെ കുത്തി കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിനു സമീപം അന്വേഷണ സംഘം കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം വീട്ടിലുണ്ടായിരുന്ന സ്കൂട്ടറുമായിട്ടാണ് പ്രതി രക്ഷപ്പെട്ടത്. ഇയാൾ ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം.
സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് തുറന്നു പരിശോധിക്കും.

പെരുമാതുറയിൽ ഇയാൾ താമസിച്ചിരുന്ന വീടും പൊലീസ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാൾ പുറത്തു പോയത്. പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഈ വീട് വാടകയ്ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു എന്നാണ് വിവരം. ഈ വീടും ഇന്ന് പരിശോധനക്ക് വിധേയമാക്കും. നാല് സംഘങ്ങളായിട്ടാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്.

ALSO READ; മംഗളൂരു സഹകരണ ബാങ്ക് കവർച്ച: തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മുട്ടിന് താ‍ഴെ വെടിവെച്ചിട്ട് പൊലീസ്

ഇന്നലെയാണ് കായംകുളം സ്വദേശി ആതിരയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവാണ് ആതിരയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയം. പുലര്‍ച്ച അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കഴുത്തില്‍ കുത്തേറ്റ് മരിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. രാവിലെ എട്ടരയ്ക്ക് മകനെ സ്‌കൂളില്‍ വിട്ട ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. വീട്ടിന് ചുറ്റും അടച്ചിരുന്ന സ്ഥലത്ത് മതില്‍ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് നിഗമനം. ഈ യുവാവ് രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News