കലോത്സവ വേദിക്ക് അഭിമാനമായി കാടിന്റെ മകന്റെ നാടകം

കാടു നശിപ്പിക്കുന്നവര്‍ക്കെതിരേയുള്ള നാടകവുമായി കാടിന്റെ മകന്‍ കലോത്സവ വേദിയിലെ താരമായി ചരിത്രം കുറിച്ചു. ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ അംഗമായ മലമ്പണ്ടാര ഗോത്രവിഭാഗത്തില്‍പ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥി സുഭീഷാണ് കലോത്സവ ചരിത്രത്തിന്റെ ഭാഗമായെത്തിയത്.

സര്‍ക്കാര്‍ കണക്കനുസരിച്ച് വളരെ കുറച്ച് ആളുകള്‍ മാത്രമുള്ള ഈ വിഭാഗത്തില്‍ നിന്ന് ഒരു വിദ്യാര്‍ഥി ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തിയത്. പ്രകൃതി സംരക്ഷണത്തിന്റെ കഥ പറയുന്ന സൈറണ്‍ എന്ന നാടകമാണ് സുഭീഷും സംഘവും ഇന്ന് ടാഗോര്‍ തിയറ്ററില്‍ അവതരിപ്പിച്ചത്. നാടക അവതരണത്തിനു ശേഷം വൈകിട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിമാരായ വി. ശിവന്‍ കുട്ടിയും ജി.ആര്‍ . അനിലും ചേര്‍ന്ന് സുഭീഷിനെയും സംഘത്തെയും ആദരിച്ചു.

Also Read: അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി വഞ്ചിപ്പാട്ട് മത്സരം

പത്തനംതിട്ട വടശേരിക്കര എം. ആര്‍. എസ്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് സുഭീഷ്. ഗോത്രാചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ വനത്തിനുള്ളില്‍ അലഞ്ഞുതിരിഞ്ഞാണ് ജീവിക്കുന്നത്.

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വനമേഖലകളിലാണ് ഇവര്‍ വസിക്കുന്നത്. നിലവില്‍ പത്തനംതിട്ട ജില്ലയിലെ ളാഹ വനമേഖലയില്‍ താമസിക്കുന്ന മോഹനന്റെയും സുമിത്രയുടേയും ഒന്‍പതു മക്കളില്‍ മൂത്തയാളാണ് സുഭീഷ്.

പലപ്പോഴും സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തിപ്പോയ സുഭീഷിനെ ഗോത്രവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീവ്രശ്രമങ്ങളുടെ ഭാഗമായി തിരികെ എത്തിക്കാനായിട്ടുണ്ട്. ഈ വര്‍ഷം ഗോത്രവിഭാഗങ്ങളുടെ തനത് കലകള്‍ അടക്കമുള്ളവ കലോത്സവത്തിന്റെ ഭാഗമാക്കിയ വിദ്യാഭ്യാസ വകുപ്പിന് അഭിമാനകരമായ അരങ്ങേറ്റം കൂടിയായി സുഭീഷിന്റെ നാടക അവതരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News