കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളക്കെതിരെ വക്കീല്‍ നോട്ടീസ്

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ മുസ്ലിം ലീഗ് നേതാവ് പാറ്ക്കല്‍ അബ്ദുള്ളയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഡിവൈഎഫ്ഐ നേതാവ് റിബേഷ്. തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് കാണിച്ചാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ളക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

ALSO READ:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും അത് പരസ്യപ്പെടുത്തണമെന്നുമാണ് ആവശ്യം. കാഫിര്‍ വിവാദവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് താനെന്നും റിബേഷ് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. വക്കീല്‍ നോട്ടീസ് കൈപ്പറ്റി മൂന്ന് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും റിബീഷ് അയച്ച നോട്ടീസിലുണ്ട്. പാറ്ക്കല്‍ അബ്ദുള്ള റിബേഷിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയിരുന്നു.

ALSO READ:പഞ്ചായത്ത് ഓഫീസിനകത്ത് മാലിന്യം നിക്ഷേപിച്ച് യുവാവ്; പൊലീസ് കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News