കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും

kafir screenshot

വടകര ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്  പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകുക.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് സാവകാശം തേടിയിരുന്നു. ഇത് കോടതി അംഗീകരിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ടിനൊപ്പം മൊബൈൽ ഫോൺ ഫോറൻസിക് പരിശോധന ഫലവും പോലീസ് കോടതിയിൽ ഹാജരാക്കും.

ALSO READ; കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; കൊലയാളിയായ സുഹൃത്ത് പിടിയിൽ

ഈ മാസം 29 നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുക. കാഫിർ കേസിൽ ആരോപണ വിധേയനായ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം നൽകിയ ഹർജിയിലാണ് കോടതി നടപടി. 

ENGLISH NEWS SUMMARY: The police will submit the investigation progress report in the Kafir screenshot case related to the Vadakara Lok Sabha polls to the court today. The report will be filed in the Vadakara First Class Judicial Magistrate Court.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News