മോശമായി വസ്ത്ര ധാരണം നടത്തുന്ന സ്ത്രീകൾ ശൂർപ്പണഖയെപ്പോലെ; വിവാദ പരാമർശവുമായി ബിജെപി നേതാവ്

മോശമായി വസ്ത്ര ധാരണം നടത്തുന്ന സ്ത്രീകൾ ശൂർപ്പണഖയെപോലെ ആണെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗീയ. മോശമായി വസ്ത്ര ധാരണം ചെയ്യുന്ന പെൺകുട്ടികൾ രാമായണത്തിലെ ശൂർപ്പണഖയെ പോലെയാണെന്നാണ് ബി.ജെ.പി നേതാവിന്റെ പരാമർശം. ലഹരി ഉപയോഗിക്കുന്ന യുവാക്കളെ കണ്ടാൽ അടിക്കാൻ തോന്നാറുണ്ടെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി പറഞ്ഞു.

സ്ത്രീകൾ ദേവതകളാണ്. എന്നാൽ അവർ മോശം വസ്ത്രം ധരിച്ചാൽ ശൂർപ്പണഖയെ പോലെയാകും. ”സ്ത്രീകളിൽ നാം ദേവതകളെ കാണുന്നു. പെൺകുട്ടികൾ മോശമായി രീതിയിൽ വസ്ത്രം ധരിച്ച് പുറത്തുപോകുമ്പോൾ ദേവതകളായല്ല, മറിച്ച് ​ശൂർപ്പണഖ ആയാണ് തോന്നുക. കൈലാഷ് വിജയവർഗീയ പറഞ്ഞു.

ഹനുമാൻ, മഹാവീർ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News