കൈലാസനാഥിന്റെ കുടുംബത്തിന് സ്‌നേഹ തണലൊരുക്കി ഡി.വൈ.എഫ്.ഐ. ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ കോട്ടയം താഴ്ത്തങ്ങാടി സ്വദേശിയായ കൈലാസനാഥിന്റെ അവയവങ്ങള്‍ നേരത്തെ ദാനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു മരണം.
ALSO READ: കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയുടെ മറ്റൊരു തെളിവിതാ; എഫ്ബി പോസ്റ്റ് വൈറല്‍
മരണശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ കൈലാസത്തിന്റെ അവയവങ്ങള്‍ ഏഴു പേര്‍ക്കാണ് പുതുജീവന്‍ നല്‍കിയത്. മരണാനന്തരം കൈലാസനാഥിന്റെ നിര്‍ധന കുടുംബത്തിന്റെ സംരക്ഷണം ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുകയായിരുന്നു. സഹോദരിയുടെ പഠന ചെലവിനൊപ്പം, കുടുംബത്തിന്റെ വീടെന്ന സ്വപ്നമാണ് ഡി.വൈ.എഫ്.ഐ യാഥാര്‍ത്ഥ്യമാക്കിയത്. ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണി കഴിച്ച വീടിന്റെ താക്കോല്‍ദാനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു
ALSO READ: കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയുടെ മറ്റൊരു തെളിവിതാ; എഫ്ബി പോസ്റ്റ് വൈറല്‍
ജില്ലയിലെ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മ്മാണത്തിന് ആവശ്യമായ തുക സമാഹരിച്ചത്. താക്കോല്‍ദാന ചടങ്ങില്‍ ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികളായ ബി സുരേഷ് കുമാര്‍ മഹേഷ് ചന്ദ്രന്‍ എന്നിവരും സന്നിഹിതരായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here