പത്തനംതിട്ട കൈപ്പട്ടൂരില്‍ ബസപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
36 പേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും 22 പേര്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലും 2 പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.
Also Read : ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനം, 5000 രൂപ വീതം ബാങ്കിലെത്തിച്ചു: മന്ത്രി ഡോ. ബിന്ദു
നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസ്സും തിരുവനന്തപുരത്ത് നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കുട്ടിയിടിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here