ഒരു ജനതയുടെ ആത്മാവിഷ്കാരമായ കൈരളിക്ക് ഇന്ന് പിറന്നാൾ

ഒരു ജനതയുടെ ആത്മാവിഷ്കാരവും നേരുപറയുന്ന വാർത്താ സംസ്കാരത്തിന്‍റെ സാക്ഷത്കാരവുമായി കൈരളി യാത്ര ആരംഭിച്ചിട്ട് ഇന്നത്തേക്ക് 23 വർഷം. വന്നവഴിയിൽ എന്നും കൈരളി അതിന്‍റെ സംസ്കാരവും നിലപാടും കൈവിടാതെ കാത്തു. കൃത്യമായൊരു പക്ഷം പറഞ്ഞു തന്നെ പോകുമ്പോഴും വാർത്തയെ വാർത്തയായി കണ്ട കൈരളിക്കൊപ്പം നിന്ന പ്രേക്ഷകർ തന്നെയാണ് ഞങ്ങളുടെ ശക്തി. മത്സരാധിഷ്ഠിത മാധ്യമകാലത്തും കൈരളി തലയുയർത്തി നിൽക്കുന്നതും ആ പിന്തുണയുടെ കരുത്തിൽ തന്നെയാണ്‌.

മലയാളിയുടെ ദൃശ്യബോധത്തിലെ കർക്കിടകവും കാർമേഘവും നീങ്ങിയ 2000 ചിങ്ങം ഒന്ന് ഒരു ചരിത്രപ്പിറവിയുടേതായിരുന്നു. കൈരളി കണ്‍ തുറന്നു. കോർപ്പറേറ്റുകൾ അടക്കി വാ‍ഴുന്ന കാലത്ത് ഒരു ജനതയുടെ ആത്മാവിഷ്കാരത്തിനൊപ്പം വേറിട്ട മാധ്യമ സംരംഭം.
മൂന്നരക്കോടിയിൽ പരം മലയാളികളുടെ സാംസ്കാരിക മൂലധനവുമായി രണ്ടര ലക്ഷത്തിൽ പരം ഓഹരി ഉടമകൾ ഇവിടെ ഒരു ചരിത്ര നിയോഗം ഏറ്റെടുത്തു.

ALSO READ: അതിദാരിദ്ര്യ നിർമാർജനം: കുട്ടികൾക്ക് സൗജന്യ യാത്രയും ഭക്ഷണവും, കുടുംബത്തിന് വരുമാനം, ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: ചരിത്ര പ്രഖ്യാപനങ്ങളുമായി സർക്കാർ

ജനങ്ങൾ ഉടമകളായ ചാനൽ എന്നതിനപ്പുറം ജനങ്ങളിലേക്ക് സുതാര്യതയോടെ തുറന്നുവച്ച നേരിന്‍റെ മാധ്യമ ധർമ്ംകൂടിയാണ് കൈരളി. 2005 ൽ കൈരളിയുടെ കുടുംബത്തിൽ നിന്ന് മറ്റൊരു ചരിത്രംകൂടി പിറന്നു. മലയാളിയുടെ വാർത്താ ഘടികാരം കൈരളിന്യൂസ്…

ജനങ്ങൾ വാർത്താ ദിശകൾ നിശ്ചയിച്ചപ്പോൾ ഭരണകൂടങ്ങൾ ആടി ഉലഞ്ഞു. മലയാളിയുടെ ആദ്യത്തെ ടെലിഫോണ്‍ സ്റ്റിങ്ങിൽ കുടുങ്ങി അന്നത്തെ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ രാജിവച്ചു. ആദ്യത്തെ വീഡിയോ സ്റ്റിങ്ങിൽ കുടുങ്ങി ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയർ സർവ്വീസിൽ നിന്ന് തന്നെ പുറത്താക്കപ്പെട്ടു. മുത്തങ്ങയിലെ പൊലീസ് നരവേട്ടയുടെ ദൃശ്യങ്ങൾ കൈരളിന്യൂസ് പുറത്തുവിട്ടു. കേരള രാഷ്ട്രീയ ചരിത്രത്തിലെ വാർത്താ വിസ്ഫോടനങ്ങളായി മാറിയ സോളാർ അ‍ഴിമതിയും ബാർകോ‍ഴയും തുറന്നുകാട്ടിയത് കൈരളിയാണ്.

കൈരളിന്യൂസിന്‍റെ വാർത്തകൾക്കൊപ്പമാണ് കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രങ്ങൾ ഉദിച്ചത്. കൈരളിക്കും കൈരളി ന്യൂസിനും പിന്നാലെ വീ, കൈരളി അറേബ്യ എന്നിവയും മി‍ഴി തുറന്നു. പിന്നീട് കാലഘട്ടത്തിനൊപ്പം ഡിജിറ്റൽ രംഗത്ത് കൈരളി ഓണ്‍ലൈൻ പ്രേക്ഷകരിലെത്തി. അങ്ങനെ മലയാളത്തിന്‍റെ ദൃശ്യ ചാരുത മി‍ഴി തുറന്നിട്ട് ഇന്നേക്ക് 23 വർഷം. കാലഘട്ടത്തിന്‍റെ നേരിനൊപ്പം ദൗത്യം കൈവിടാതെ കൈരളി ഇന്നും മുന്നേറുകയാണ്.

ALSO READ:  സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ; കൊല്ലം പ്രധാന വേദിയാകും

ജനാധിപത്യത്തോടുള്ള ആക്രോശങ്ങൾക്ക് മുന്നിൽ പതറാതെ മാധ്യമധർമ്മം മുറുകെ പിടിച്ച് കേരളജനതയ്ക്കായി കൈരളി തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News