സുവര്‍ണ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കൈരളി ടിവിയുടെ ജ്വാല പുരസ്‌കാര വേദി

സുവര്‍ണ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കൈരളി ടിവിയുടെ ജ്വാല പുരസ്‌കാര വേദി. കൊച്ചിയില്‍ വച്ച് നടന്ന യുവ വനിത സംരംഭകര്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തപ്പോള്‍ മലയാളികള്‍ സാക്ഷ്യം വഹിച്ചത് ഒരുപിടി നല്ല മുഹൂര്‍ത്തങ്ങള്‍ക്കാണ്. ഈ വര്‍ഷത്തെ മികച്ച നവാഗതസംരംഭകയ്ക്കുള്ള കൈരളി ജ്വാലാ പുരസ്‌കാരം മരിയ കുര്യാക്കോസിന് കൈരളി ടി വി ചെയര്‍മാന്‍ മമ്മൂട്ടി സമ്മാനിച്ചു.

പുരസ്‌കാരമേറ്റുവാങ്ങിയ മരിയ കുര്യാക്കോസ് തന്റെ സംരംഭക ഉത്പന്നങ്ങള്‍ മമ്മൂട്ടിക്ക് കൈമാറി. മികച്ച സാമൂഹികോന്മുഖസംരംഭകയ്ക്കുള്ള കൈരളി ജ്വാലാ പുരസ്‌കാരം നൗറീന്‍ ആയിഷ ഏറ്റുവാങ്ങി മമ്മൂട്ടിക്ക് ഛായാചിത്രം സമ്മാനിച്ചപ്പോള്‍ വേദിയില്‍ നിറഞ്ഞ കരഘോഷമായിരുന്നു.

Also Read : “മമ്മൂക്ക, എന്നോട് ദേഷ്യം തോന്നരുതേ; മമ്മൂക്കയുടെ സിനിമ ടിവിയില്‍ വരുമ്പോള്‍ ഞാന്‍ റിമോട്ട് ഒളിപ്പിക്കുമായിരുന്നു”; ജ്വാല പുരസ്‌കാര ജേതാവ് ജിലുമോള്‍

മികച്ച യുവസംരംഭ പുരസ്‌കാരമേറ്റുവാങ്ങിയ ലക്ഷ്മി ദാസും കുടുംബവും വേദിയില്‍ വച്ച് മമ്മൂട്ടിക്കൊപ്പം സെല്‍ഫിയെടുത്തും കുശലം പറഞ്ഞുമാണ് മടങ്ങിയത്. കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി നല്‍കുന്ന പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങിയ ജിലു മോള്‍ മരിയറ്റ് തോമസ് വേദിയില്‍ വച്ച് ആഗ്രഹം പറഞ്ഞപ്പോള്‍ അത് ഏറ്റെടുത്ത് പുരസ്‌കാര ജൂറി അംഗം നിഷ ജോസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News