മികച്ച നവാഗതസംരംഭകയ്ക്കുള്ള കൈരളി ജ്വാല പുരസ്‌കാരം 2024 മരിയ കുര്യാക്കോസിന്. ‘തേങ്ങ’എന്ന സംരംഭത്തിന്റെ നായികയാണ് മരിയ കുര്യാക്കോസ്. ചിരട്ട ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്ന ‘തേങ്ങ’എന്ന സംരംഭത്തിന് രാജ്യത്തിന് പുറത്തും നിരവധി ഉപഭോക്താക്കളുണ്ട്. തനിക്ക് ഇത്തരത്തില്‍ മികച്ച നവാഗതസംരംഭകയ്ക്കുള്ള കൈരളി ജ്വാല പുരസ്‌കാരം നല്‍കിയതിന് കൈരളി ടിവിയോട് നന്ദി പറയുകയാണ് മരിയ.
മരിയ കുര്യാക്കോസിന്റെ വാക്കുകള്‍ ഇങ്ങനെ :
എന്തുകൊണ്ട് ചിരട്ട എന്ന് പലരും എന്നോട് ചോദിച്ചിരുന്നു. കേരളത്തില്‍ ഒരുപാട് കാണപ്പെടുന്ന ഒന്നാണ് തെങ്ങ്. എന്നാല്‍ തെങ്ങിലെ പല സാധനങ്ങളും നമ്മള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നില്ല എന്ന് മനസിലാക്കിയതോടെയാണ് ചിരട്ട എന്ന ആശയം മനസിലേക്ക് വന്നത്. 202ലാണ് മുംബൈയിലെ ജോലി കളഞ്ഞ് പുതിയ ബിസിനസ്സ് തുടങ്ങണം എന്ന് ആഗ്രഹിച്ച് നാട്ടിലെത്തിയത്.
തുടര്‍ന്ന് ചിരട്ടയെടുത്ത് ഐസ്‌ക്രീം ബൗള്‍സ് ഉണ്ടാക്കി പല രാജ്യക്കാര്‍ക്കും അയച്ച് കൊടുത്തു. ശേഷം അതിന്റെ മാര്‍ക്കറ്റ് സ്റ്റഡി നടത്തി. സോഷ്യല്‍മീഡിയ വഴിയും പല ഇവന്റ്‌സ് വഴിയും അതിന്റെ പ്രമോഷന്‍ നടത്തി. അങ്ങനെ ‘തേങ്ങ’യിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. ‘തേങ്ങ’യ്ക്ക് 2 ലക്ഷം ചിരട്ട ഉത്പന്നങ്ങള്‍ ഉണ്ട്. വലിയ ഒരു ടീം തന്നെ ഇതിന് പിന്നിലുണ്ട്. ‘തേങ്ങ’യ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സ്ത്രീകള്‍ മാത്രമാണ്.
ആദ്യം കൈകൊണ്ടായിരുന്നു എല്ലാം ചെയ്തത്. തുടക്കത്തില്‍ എല്ലാത്തിനും കൂടെ നിന്നിരുന്നത് അച്ഛനാണ്. എന്നാല്‍ ഇപ്പോള്‍ അച്ഛന്‍ എന്റെ കൂടെയില്ല. അദ്ദേഹത്തിന്റെ ആത്മാവ് ഈ നിമിഷത്തില്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന് മരിയ പറയുന്നു. ഇതൊരു ഡ്രീം കം ട്രൂ മൊമന്റണ്. ഇന്ന് ഈ നിലയിലെത്താന്‍ കുറേയധികം കഷ്ടപ്പെട്ടിരുന്നുവെന്നുവെന്നും ഇന്ന് ഇപ്പോള്‍ ഇങ്ങനെ വന്ന് നില്‍ക്കുന്നതില്‍ ഒരുപാട് അഭിമാനമുണ്ടെന്നും മരിയ പറയുന്നു.
യുവ വനിതാസംരംഭകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌കാരം മുന്‍ എംപിയും കൈരളി ടിവി ഡയറക്ടറുമായ എ.വിജയരാഘവനാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ നടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here