വയനാടിന് കൈരളി ന്യൂസ് പ്രേക്ഷകന്റെ കൈത്താങ്ങ്; ചാനല്‍ സ്‌ക്രീനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്ത് ആലുവ സ്വദേശിയും

വയനാടിനൊപ്പം കൈരളിയും പ്രേക്ഷകരും. ചാനല്‍ സ്‌ക്രീനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ആലുവ സ്വദേശി റഹീം റഹ്‌മാന്‍. തന്റെ പെൻഷൻ തുകയിൽ നിന്നും ലഭിച്ച ഒരു വിഹിതമാണ് അദ്ദേഹം സംഭാവന ചെയ്തത്. 1000 രൂപയാണ് സിഎംഡിആര്‍എഫിലേക്ക് നൽകിയത്. ശശികല റഹീമാണ് പങ്കാളി.

ALSO READ: മുണ്ടക്കൈയിലെ ജീവന്റെ സാന്നിധ്യം; പരിശോധന രാത്രിയിലും തുടരും; നിർദേശം നൽകി മുഖ്യമന്ത്രി

അതേസമയം വയനാടിനെ വീണ്ടെടുക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പെരുമഴയാണ് എത്തിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, ആസിഫ് അലി തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു.

ചലച്ചിത്ര താരങ്ങളായ കമല്‍ ഹാസന്‍ 25 ലക്ഷം, മമ്മൂട്ടി ആദ്യ ഗഡുവായി 20 ലക്ഷം, സൂര്യ 25 ലക്ഷം, ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം, ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം, കാര്‍ത്തി 15 ലക്ഷം, ജ്യോതിക 10 ലക്ഷം എന്നിങ്ങനെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.ഡോക്യൂമെന്റെറി സംവിധായകന്‍ ആനന്ദ് പട് വര്‍ദ്ധന്‍ ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയില്‍ ലഭിച്ച പുരസ്‌കാര തുക 2,20,000 രൂപ, കല്‍പ്പറ്റ സ്വദേശി പാര്‍വ്വതി വി സി 1 ലക്ഷം രൂപ, തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപ, മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, ഐ വി ദാസ് പുരസ്‌ക്കാര തുകയായ 25,000 രൂപ.

ALSO READ: വേദനിക്കുന്ന വയനാടിനേയും കേരളത്തേയും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നതായി പാത്രിയര്‍ക്കീസ് ബാവ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News