എൻഎം വിജയൻ കെപിസിസി നേതൃത്വത്തിന് നൽകിയ പരാതി കൈരളി ന്യൂസിന്; പണം വാങ്ങിയത് സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിന്

WAYANAD TREASURER

മരിച്ച എൻഎം വിജയൻ കെപിസിസി നേതൃത്വത്തിന് നൽകിയ പരാതി കൈരളി ന്യൂസിന്. 2021 ൽ കെ സുധാകരനാണ് കത്ത് അയച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയത് സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിനാണ് എന്ന് കത്തിൽ പറയുന്നുണ്ട്. പത്ത് ലക്ഷം രൂപ ഐസി ബാലകൃഷ്ണനെ ഏൽപ്പിച്ചതായും പരാതിയിലുണ്ട്. കോൺഗ്രസ് നേതാക്കൾ വാങ്ങിയ പണം തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

ഇത് കൂടാതെ നിയമന അ‍ഴിമതിയിൽ കൂടുതൽ തെളിവുകൾ പുറത്തായിട്ടുണ്ട്. എൻഎം വിജയൻ കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ഇടപെട്ടതിന്‍റെ തെളിവുകളാണ് പുറത്ത് വന്നത്. ജില്ലാ നേതാക്കൾക്ക് വേണ്ടി പണമിടപാട് നടത്തിയ ഉടമ്പടി രേഖയും കൈരളി ന്യൂസിന് ലഭിച്ചു. 30 ലക്ഷം രൂപ നേതൃത്വം വാങ്ങിയെന്ന ഉദ്യോഗാർത്ഥിയുടെ പിതാവുമായി ഉണ്ടാക്കിയ കരാർ ഉടമ്പടിയാണ് പുറത്തായത്.

ALSO READ; വയനാട്‌ ഡിസിസി ട്രഷററുടെയും മകന്‍റേയും ആത്മഹത്യ; സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം

അതേ സമയം, എൻഎം വിജയന്‍റേയും മകന്‍റേയും ആത്മഹത്യയിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ബത്തേരി സഹകരണ ബാങ്ക്‌ അഴിമതിയുമായി ബന്ധപ്പെട്ട ഇടപാടുകൾ മരണത്തിന്‌ പിന്നിലുണ്ടെന്ന സംശയം നിലനിൽക്കുന്നതിനാലും ആത്മഹത്യക്കുറിപ്പ്‌ കോൺഗ്രസ്‌ നേതാക്കൾ നശിപ്പിച്ചതായും വിവരമുള്ളതിനാലുമാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുയർന്ന പശ്ചാത്തലത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഐഎം ബത്തേരി ഏരിയാക്കമ്മിറ്റി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News