ക്യുഎഫ്എഫ്കെ ദൃശ്യമാധ്യമ പുരസ്ക്കാരം കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത്ചന്ദ്രന് സമ്മാനിച്ചു

മികച്ച വാർത്ത അവതാരകനുള്ള  കൊയിലാണ്ടി ക്യുഎഫ്എഫ്കെ, ദൃശ്യ മാധ്യമ  പുരസ്ക്കാരം  കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത്ചന്ദ്രന് സമ്മാനിച്ചു.  കോഴിക്കോട് കൊയിലാണ്ടിയിൽ നടന്ന ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അവാർഡ് കൈമാറി.

ചലച്ചിത്ര സമഗ്ര സംഭാവന പുരസ്ക്കാരം സംവിധായകൻ സിദ്ദിഖും നവാഗത സംവിധായകനുള്ള അവാർഡ് വിഷ്ണു ശശിശങ്കറും ഏറ്റുവാങ്ങി. QFFK യുടെ ദൃശ്യമാധ്യമ പുരസ്ക്കാര ജേതാക്കൾക്കും ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. രണ്ടാമത് ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമായാണ് കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News