കൈരളി ന്യൂസ് ഇംപാക്ട്: പാലക്കാട് ജംഗ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തു

കൈരളി ന്യൂസ് വാർത്തയെ തുടർന്ന് പാലക്കാട് ജംഗ്‌ഷൻ റെയിൽവേ സ്റ്റേഷനിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. പാലക്കാട് റെയിൽവേ ഡിവിഷൻ്റേതാണ് നടപടി. കൈരളി ന്യൂസിന്റെ പ്രത്യേക വാർത്താ പരമ്പരയെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുകയും, മാലിന്യം തള്ളിയത് ആർപിഎഫ് അന്വേഷിക്കുമെന്ന് അറിയിക്കുകയും.

ALSO READ: അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു; കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഉദ്യോഗസ്ഥര്‍ ഷിരൂരില്‍

മാലിന്യപ്രശ്നത്തിൽ നടപടികൾ കൂടുതൽ കർക്കശമാക്കാനാണ്‌ സർക്കാർ തീരുമാനം. തിരുവനന്തപുരത്ത് മാലിന്യം പൊതുസ്ഥലത്ത് തള്ളുമ്പോൾ പിടികൂടിയവർക്കെതിരെ മാതൃകാപരമായ ശിക്ഷ നടപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ആർടിഒയ്ക്ക് കത്ത് നൽകാനും സർക്കാർ തീരുമാനിച്ചു.

ALSO READ: നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു

അനധികൃതമായി മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്ന ഏജൻസികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. തിരുവനന്തപുരത്ത് ഇത്തരക്കാരെ യുദ്ധകാലാടിസ്ഥാനത്തിൽ പിടികൂടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകം നിരീക്ഷിക്കും. പൊലീസിന്റെ സഹകരണം കൂടി ഉറപ്പാക്കിക്കൊണ്ടായിരിക്കും നടപടികൾ. തിരുവനന്തപുരത്ത് രാത്രിയിലുൾപ്പെടെ നഗരസഭയുടെയും പൊലീസിന്റെയും പ്രത്യേക സംഘങ്ങൾ പട്രോളിംഗ് നടത്തും. മാലിന്യ പ്രശ്നത്തിലെ കേസുകളിൽ ഒരു വിട്ടുവീഴ്ചയും ആരോടും കാട്ടില്ലെന്നും ഒരു സമ്മർദത്തിനും വഴങ്ങുകയുമില്ലെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News