കൈരളി ന്യൂസ് പത്തനംതിട്ട റിപ്പോര്‍ട്ടറെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ച സംഭവം; പ്രതികരണവുമായി വി ഡി സതീശന്‍

v d satheesan

കൈരളി ന്യൂസ് പത്തനംതിട്ട റിപ്പോര്‍ട്ടര്‍ സുജു ടി ബാബുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയാത്ത നടപടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. ആവശ്യമെങ്കില്‍ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ALSO READ:മുക്കത്ത് അക്ഷയസെന്റര്‍ ഉടമയെ ആക്രമിച്ച സംഭവം; സദാചാര ആക്രമണമെന്ന് പരാതി

ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാസിച്ചു മാറ്റിയത് താന്‍ ആണ്. ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയാത്ത നടപടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടായത്- വി ഡി സതീശന്‍ പ്രതികരിച്ചു.

ALSO READ:സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കഴിഞ്ഞ ദിവസം പന്തളത്ത് കൈരളി ന്യൂസ് പത്തനംതിട്ട റിപ്പോര്‍ട്ടര്‍ സുജു ടി ബാബുവിന് നേരെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റ ശ്രമം നടത്തിയത്. തുമ്പമണ്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പ്രതിപക്ഷനേതാവിനോട് ചോദ്യം ചോദിക്കുന്നതിനിടയായിരുന്നു കൈയ്യേറ്റ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News