‘ശ്രീജേഷിന്, സ്നേഹപൂർവ്വം’ ; ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന് കൈരളി സ്വീകരണം ഒരുക്കുന്നു, ചടങ്ങ് സെപ്റ്റംബർ 2- ന്

കായിക ലോകത്ത് നിരവധി നേട്ടങ്ങൾ കൊയ്ത, കേരളത്തിന്റെ അഭിമാനതാരമായ ഒളിമ്പ്യൻ പി. ആർ ശ്രീജേഷിന് സ്വീകരണം ഒരുക്കുന്നു കൈരളി. 2024 സെപ്റ്റംബർ 2 ന് ആണ് സ്വീകരണം ഒരുക്കുന്നത്. കൊച്ചി ക്രൗൺ പ്ലാസയിൽ വെച്ചാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 2 വൈകിട്ട് 5. 30 നാണ് സ്വീകരണ പരിപാടിയുടെ ചടങ്ങുകൾ ആരംഭിക്കുന്നത്. കൈരളി ചാനൽ ചെയർമാൻ മമ്മൂട്ടി, മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എന്നിവർ ചേർന്നാണ് ചടങ്ങിനുള്ള ക്ഷണക്കത്ത് പുറത്തിറക്കിയത്. ‘ശ്രീജേഷിന്, സ്നേഹപൂർവ്വം’ എന്നാണ് ചടങ്ങിന് നൽകിയിരിക്കുന്ന പേര്. കായിക മന്ത്രി വി. അബ്‌ദുറഹ്മാൻ ഉത്‌ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ, മുൻ ദേശീയ ഫുട്ബോൾ താരം ഐ. എം വിജയൻ വിശിഷ്ടാതിഥി ആയി എത്തും. മറ്റ് നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ALSO READ : പുരോഗമന കലാസാഹിത്യസംഘം 13-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കം

രാജ്യാന്തര ഹോക്കിയിൽ ഇന്ത്യയുടെ തിരിച്ചുവരവിന് പ്രയത്നിച്ചതിൽ പ്രധാനിയായ താരമാണ് പി.ആർ. ശ്രീജേഷ്. ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്സോടെ രാജ്യാന്തര ഹോക്കിയിൽനിന്ന് ശ്രീജേഷ് വിരമിച്ചിരുന്നു. ഇന്ത്യയ്‌ക്ക് വെങ്കല മെഡൽ സമ്മാനിച്ച സ്പെയിനെതിരായ മത്സരമായിരുന്നു ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News