കൈരളി ഗവേഷക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗവേഷണ രംഗത്തെ മികവുകള്‍ക്കാണ് അവാര്‍ഡ്. കൈരളി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്‌സ് ആര്‍ട്‌സ് & ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ പ്രൊഫ. ചാത്തനാത്ത് അച്യുതനുണ്ണി അര്‍ഹനായി. സയന്‍സ് വിഭാഗത്തില്‍ പ്രൊഫ. പി.പി ദിവാകരനും സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ പ്രൊഫ. കെ.പി മോഹനും അര്‍ഹരായി. 5 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

കൈരളി ലൈഫ് ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്‌സ് ആര്‍ട്‌സ് & ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ പ്രൊഫ. ബി രാജീവന്‍, സയന്‍സ് വിഭാഗത്തില്‍ പ്രൊഫ. കെ.എല്‍ സെബാസ്റ്റ്യന്‍, സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ പ്രൊഫ. കേശവന്‍ വെളുത്താട്ട് എന്നിവര്‍ അര്‍ഹരായി. രണ്ടര ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ഇവര്‍ക്കുള്ള പുരസ്‌കാരം.

ALSO READ:ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്ക് സ്വാഗതം ചെയ്ത് ഫ്രഞ്ച് അംബാസഡര്‍

കൈരളി ഗവേഷക പുരസ്‌കാരം ഡോ. സമീറ ഷംസുദ്ദീന്‍(ബയോളജിക്കല്‍ സയന്‍സ്), ഡോ. സുജേഷ് എ. എസ് ( ഫിസിക്കല്‍ സയന്‍സ്) എന്നിവര്‍ അര്‍ഹരായി. 25,000 രൂപയും പ്രശസ്തി പത്രവും രണ്ടുവര്‍ഷത്തേക്ക് റിസര്‍ച്ച് ഗ്രാന്‍ഡ് ആയി 4 ലക്ഷം രൂപയും ട്രാവല്‍ ഗ്രാന്‍ഡ് ആയി 75,000 രൂപയും ഇവര്‍ക്ക് ലഭിക്കും.

കൈരളി ഗവേഷണ പുരസ്‌കാരം ഡോ. രാകേഷ് ആര്‍( ആര്‍ട്‌സ് & ഹ്യുമാനിറ്റീസ്), ഡോ. ടി.എസ് പ്രീത ( ബയോളജിക്കല്‍ സയന്‍സ്), ഡോ. അനസ് എസ് ( കെമിക്കല്‍ സയന്‍സ് ), ഡോ. സുബോധ് ജി ( ഫിസിക്കല്‍ സയന്‍സ്), ഡോ. സംഗീത കെ. പ്രതാപ് ( സോഷ്യല്‍ സയന്‍സ് ) എന്നിവര്‍ അര്‍ഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും പുരസ്‌കാരം ആയി ലഭിക്കും. രണ്ടുവര്‍ഷത്തേക്ക് റിസര്‍ച്ച് ഗ്രാന്‍ഡ് ആയി 24 ലക്ഷം രൂപക്ക് വരെ ഇവര്‍ക്ക് അര്‍ഹത ഉണ്ടായിരിക്കും.

News Summary- Kairali Research Awards for excellence in research announced.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News