കൈരളി വേറൊരു മാധ്യമമല്ല, വേറിട്ട മാധ്യമം; മുഖ്യമന്ത്രി പിണറായി വിജയന്‍

ഒരു മാധ്യമം എന്ന നിലയ്ക്ക് മലയാളികള്‍ക്കിടയില്‍ ഒരു നിറഞ്ഞ സാന്നിധ്യമായി എല്ലാവര്‍ക്കും അനുഭവപ്പെട്ടിട്ടുള്ള ചാനലാണ് കൈരളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈരളി ടിവിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കൂട്ടം ആളുകള്‍ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്വപ്‌നമായി അവതരിപ്പിച്ച ആശയമായിരുന്നു കൈരളി. കേരളത്തിനകത്തും പുറത്തും നിന്ന് അതിനു വലിയ പിന്തുണ ലഭിച്ചു. അങ്ങനെയാണ് കൈരളി യാഥാര്‍ഥ്യമാകുന്നത് മുഖ്യമന്ത്രി പറഞ്ഞു. വേറൊരു മാധ്യമം എന്ന നിലയ്ക്കല്ല, വേറിട്ട മാധ്യമം എന്ന രീതിയിലാണ് കൈരളിയുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുള്ളത്.

ALSO READ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയില്‍, റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല..

അതില്‍ നല്ല വിജയം കൈവരിക്കാന്‍ കൈരളിയ്ക്കായി. കൈരളി ഉണ്ടായിരുന്നില്ലെങ്കില്‍ എന്ന് നാടാകെ ചിന്തിച്ച ഘട്ടങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.- മുഖ്യമന്ത്രി തുടര്‍ന്നു. റേറ്റിങ് നല്ലതാക്കാനായി വിശ്വാസ്യത ബലി കഴിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കരുത്. ദൃശ്യമാധ്യമങ്ങള്‍ പലപ്പോഴും വിശ്വാസ്യത അപകടത്തിലാക്കുന്നു. റേറ്റിങിനു വേണ്ടി വിശ്വാസ്യതയെ ബലികൊടുക്കരുത്, എന്നാല്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്ന ഭയത്തില്‍ റേറ്റിങ്് മെച്ചപ്പെടുത്താന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യരുത്. ചിലര്‍ ചോദ്യം ചോദിക്കുമ്പോള്‍ കൈരളിയെ വിലക്കിയിട്ടുണ്ടാകാം എന്നാല്‍ അതൊന്നും കൈരളിയെ തളര്‍ത്തില്ല. – മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News