തിരുവോണത്തിൽ ആരാധകരെ ആഘോഷ തിമിർപ്പിലാഴ്ത്താൻ കൈരളി ടിവിയുടെ ചിങ്ങനിലാവ്

chinganilaav

തിരുവോണ ദിനത്തിൽ ആരാധകരെ ആഘോഷ തിമിർപ്പിലാഴ്ത്താൻ കൈരളി ടിവി ചിങ്ങനിലാവ്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഗായകൻ എം ജി ശ്രീകുമാർ, റഹ്മാൻ, രാജലക്ഷ്മി തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും.

Also Read; ട്രെയിനിൽ കാലുകുത്താൻ ഇടമില്ല: മലയാളികൾക്ക്  നാട്ടിലെത്താൻ  തുണ കെഎസ്ആർടിസി തന്നെ

ഇന്ന് വൈകിട്ട് 6.30 നാണ് കൈരളി ടിവിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിങ്ങനിലാവ് മെഗാ സ്റ്റേജ് ഷോ അരങ്ങുന്നത്.. പ്രശസ്ത ഗായകൻ എംജി ശ്രീകുമാർ, റഹ്മാൻ, രാജലക്ഷ്മി, അപർണ രാജീവ്, മിയ എന്നിവർ പുതുപുത്തൻ ഗാനങ്ങളുമായി എത്തുമ്പോൾ, സിനിമ സീരിയൽ നടിമാരായ അങ്കിത, ശ്രദ്ധ എന്നിവർ അണിനിരക്കുന്ന നൃത്ത വിരുന്നും പ്രേക്ഷകർക്ക് മുന്നിൽ അങ്ങേറും.

Also Read; സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ് സെറ്റിന്റെ കരുത്ത്: റെഡ്മി 14ആർ പുറത്തിറങ്ങി

മന്ത്രി വി ശിവൻകുട്ടി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. എംഎൽഎ വികെ പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News