കൈരളി ടി വി ഡോക്ടേ‍ഴ്സ് അവാര്‍ഡ് വിതരണം നാളെ

ആതുരശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കാന്‍ കൈരളി ടി വി ഏര്‍പ്പെടുത്തിയ ഏ‍ഴാമത് ഡോക്ടേ‍ഴ്സ് അവാര്‍ഡ് വിതരണം നാളെ. സര്‍ക്കാര്‍ -സ്വകാര്യ- സന്നദ്ധസേവന മേഖലകളില്‍നിന്ന് ജനകീയ നാമനിര്‍ദേശത്തിലൂടെ കണ്ടെത്തിയ മൂന്ന് മാതൃകാ ഡോക്ടര്‍മാരെയാണ് ആദരിക്കുന്നത്. ഒപ്പം മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്‍റെ പ്രിയപ്പെട്ട ചെയര്‍മാന്‍ മമ്മൂട്ടി ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്കാരവും സമ്മാനിക്കും. ഡോ. ബി ഇക്ബാല്‍, ഡോ. പി കെ ജമീല എന്നിവരടങ്ങിയ വിധിനിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.

also read; ആനന്ദ കണ്ണീർ; വിരാട് കോഹ്‌ലിയെ കെട്ടിപിടിച്ച് വിൻഡീസ് താരത്തിന്റെ അമ്മ;വീഡിയോ

കൊച്ചി ക്രൗണ്‍പ്ലാസ ഓഡിറ്റോറിയത്തിലാണ് പുരസ്കാര വിതരണം. മലയാളത്തിന്‍റെ മഹാനടനും കൈരളി ടി വി ചെയര്‍മാനുമായ പത്മശ്രീ മമ്മൂട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. കൈരളി ടി വി എംഡി ജോണ്‍ ബ്രിട്ടാസ് എം പി ആമുഖപ്രഭാഷണം നടത്തും. സി പി ഐ എം പി ബി അംഗം എ വിജയരാഘവന്‍,, അഡ്വ. സികെ കരുണാകരന്‍, വികെ മുഹമ്മദ് അഷറഫ്, എകെ മൂസാ മാസ്റ്റര്‍ , അഡ്വ. എംഎം മോനായി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

also read; വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ വീണ് കഴുത്തൊടുഞ്ഞു; ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News