ആതുര ശുശ്രൂഷാ മേഖലയിലെ മികവാര്‍ന്ന സേവനം, ‘കൈരളി ടി വി ഡോക്ടേ‍ഴ്സ് പുരസ്കാരം 2023’ നേടി മൂന്ന് ഡോക്ടര്‍മാര്‍

ആതുരശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകള്‍ക്ക്  ആദരമായി നല്‍കുന്ന കൈരളി ടി വി  ഡോക്ടേഴ്‌സ് പുരസ്കാരം നേടി മൂന്ന് ഡോക്ടര്‍മാര്‍. സർക്കാർ സേവന മേഖലയിലെ മികച്ച ഡോക്ടർക്കുള്ള  പുരസ്കാരം ഡോ. സോനാ നരിമാന്‍ നേടി. സ്വകാര്യമേഖലയിലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരത്തിന്  ഡോ. മുരളി പി വെട്ടത്ത് ആര്‍ഹനായി. സന്നദ്ധ സേവന മേഖലയിലെ മികച്ച ഡോക്ടർക്കുള്ള  പുരസ്കാരം ഡോ. ടി മനോജ് കുമാര്‍ സ്വന്തമാക്കി.

സര്‍ക്കാര്‍ -സ്വകാര്യ- സന്നദ്ധസേവന മേഖലകളില്‍നിന്ന് ജനകീയ നാമനിര്‍ദേശത്തിലൂടെയാണ്. മൂവരെയും പുരസ്കാരത്തിന്  പരിഗണിച്ചത്.  ഒപ്പം മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്‍റെ ചെയര്‍മാന്‍ മമ്മൂട്ടി ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌കാരവും സമ്മാനിക്കും. ഡോ. ബി ഇക്ബാല്‍, ഡോ. പി കെ ജമീല എന്നിവരടങ്ങിയ വിധിനിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.

ALSO READ: 18കാരിയെ സ്ത്രീകൾ പുരുഷന്മാർക്ക് കൈമാറി; മണിപ്പൂർ കൂട്ടബലാത്സംഗത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ് ഐ ആർ

കൊവിഡിനും എയ്ഡ്സിനും മുന്നിൽ പതറാതെ സർക്കാർ ഡോക്ടർ ജോലിയിൽ സോന കാണിക്കുന്ന ആത്മാർത്ഥതയാണ് അവരെ  ഈ അവാർഡിന് അര്‍ഹയാക്കിയത്. ലോകത്തെ ഒന്നാകെ പിടിച്ചു കുലുക്കിയ കൊവിഡ് കാലത്ത് സോനയുടെ ആതുരസേവനം മാതൃക തന്നെയായിരുന്നു.

കണ്ണീരിന്‍റെയും ഭീതിയുടെയും ഓർമ്മകൾ മാത്രമുള്ള കൊവിഡ് മഹാമാരി കാലത്ത് പരസഹായം നൽകാൻ പോലും ആളുകൾ മടിച്ചിരുന്നു. ഈ സമയത്താണ് പാലക്കാട് ഗവണ്മെന്‍റ് ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടർ സോന സഹായത്തിനായി കൺട്രോൾ റൂം നമ്പറായി സ്വന്തം നമ്പർ പരസ്യപ്പെടുത്തിയത്. മാത്രവുമല്ല ആ ഫോണിലേക്ക് എത്തിയ എല്ലാ കോളുകളും സോന അറ്റൻഡ് ചെയ്യുകയും ചെയ്തു. കൊവിഡ് രോഗികളുടെ ചികിത്സയും ഭക്ഷണാവശ്യം മുതൽ ശവസംസ്കാരാവശ്യം വരെയും സോനയുടെ ഏകോപനത്തിൽ നടന്നിരുന്നു.

രണ്ട് ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പേറ്റന്‍റ് സ്വന്തമായുള്ള ലോകത്തിലെ തന്നെ ഏക  ഹൃദയ ഡോക്ടറാണ് മുരളി പി വെട്ടത്ത്. എണ്ണായിരത്തിലേറെ ഓപ്പൺ ഹാർട്ട് സർജറികളും അയ്യായിരത്തിൽപ്പരം ബൈപ്പാസ് സർജറികളും ചെയ്ത വൈദഗ്ധ്യം.

ഓസ്ട്രേലിയയിൽ പഠിച്ച് ദീർഘകാലം വിദേശത്തു ജോലി ചെയ്ത് കോ‍ഴിക്കോട്ടെത്തിയ ഡോക്ടർ ഇന്ന് പാവങ്ങളുടെ ഡോക്ടറുമാണ്. നിർധനർക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുന്ന ‘സേവ് എ ഹാർട്ട്, സേവ് എ ലൈഫ്’ പദ്ധതിയുടെ പ്രയോക്താവ്.

ലോകം അംഗീകരിച്ച രണ്ട് ജനാരോഗ്യ ഉപകരണങ്ങൾ കണ്ടുപിടിച്ചു എന്നതിനൊപ്പം കുറഞ്ഞ ചെലവില്‍ അത് രോഗികളിലേക്ക് എത്തിക്കികയും ചെയ്തിട്ടുണ്ട് അദ്ദേഹം. വലിയ ചിലവേറിയതും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്നതുമായ ഉപകരണങ്ങള്‍ സാധാരണ രോഗികള്‍ക്ക് താങ്ങാതെ വന്നപ്പോ‍ഴാണ് സ്വന്തം കണ്ടുപിടിത്തവുമായി ഡോ.മുരളി പി വെട്ടത്ത് രംഗത്തെത്തുന്നത്.

ALSO READ: നടിപ്പിൻ നായകന് പുറന്തനാൾ വാഴ്ത്തുകൾ; സൂര്യക്ക് ആശംസ അറിയിച്ച് മമ്മൂട്ടി

മാനസികവെല്ലുവിളി നേരിടുന്നവര്‍ക്ക് സാന്ത്വനചികിത്സ എന്ന പുതിയ സങ്കല്‍പം കണ്ടെത്തുകയും  പാവങ്ങള്‍ക്ക് ആ സേവനം സൗജന്യമായി നല്‍കുന്ന സേവകനാണ് ഡോ. ടി മനോജ് കുമാര്‍. ആ നിശ്ശബ്ദസേവനം ഒന്നരപ്പതിറ്റാണ്ടകളായി തുടരുന്നു.

ഇക്കാലത്ത് കാണാന്‍ കഴിയാത്ത മനുഷ്യസ്‌നേഹത്തിന്‍റെ അത്ഭുതം സൃഷ്ടിച്ച ആളാണ് ഡോ. ടി. മനോജ് കുമാര്‍.  ബ്രിട്ടണില്‍ 15 വര്‍ഷം  ജോലി ചെയ്ത ശേഷമാണ് അദ്ദേഹം നാട്ടിലെത്തുന്നതും  അവിടെ 15 കൊല്ലം സേവനമനുഷ്ഠിക്കുകയും പിന്നീട് നാട്ടിലെത്തി മാനസികവെല്ലുവിളി നേരിടുന്നവര്‍ക്ക് തണലാവുകയുമായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News