കൈരളി ടിവി ജ്വാല അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കൈരളി ചെയര്‍മാന്‍ പദ്മശ്രീ ഭരത് മമ്മൂട്ടിയില്‍ നിന്ന് വനിതാസംരംഭകര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കൈരളി ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്തു.
ALSO READ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം: മന്ത്രി എ കെ ശശീന്ദ്രന്‍
പ്രൗഡഗംഭീരമായ ചടങ്ങിലാണ് കൈരളിയുടെ ഈ വര്‍ഷത്തെ ജ്വാല പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ഇരുകൈകളുമില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ജിലു മോള്‍ മരിയറ്റ് തോമസ് കൈരളി ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങി. ഭൂമിയുടെ കിഴക്കേ അര്‍ദ്ധഗോളത്തില്‍ ആദ്യമായി ഈ നേട്ടം കൈവരിക്കുന്നയാളെന്ന നേട്ടവുമായാണ് ജിലുമോള്‍ പദ്മശ്രീ ഭരത് മമ്മൂട്ടിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പാഴ് വസ്തുവെന്ന് പറഞ്ഞ് തള്ളുന്ന ചിരട്ടയില്‍ നിന്നും കോടികള്‍ വരുമാനമുണ്ടാക്കാമെന്ന് തെളിയിക്കുകയും നിരവധിപ്പേര്‍ക്ക് തൊഴില്‍ദാതാവാകുകയും ചെയ്ത ‘തേങ്ങ’ എന്ന സംരംഭത്തിലൂടെ മികച്ച നവാഗതസംരംഭകയ്ക്കുള്ള പുരസ്‌കാരത്തിന് മരിയ കുര്യാക്കോസ് അര്‍ഹയായി.
ALSO READ: തിരുവനന്തപുരത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട്; എല്‍ഡിഎഫ് ഭരണം അട്ടിമറിച്ചു
കേരളത്തിലെ ആദ്യ ആര്‍ത്തവക്കപ്പ് ബ്രാന്‍ഡും ഇന്ത്യയിലെ ആദ്യ സ്റ്റെറിലൈസേഷന്‍ കപ്പ് ബ്രാന്‍ഡും യാഥാര്‍ത്ഥ്യമാക്കിയ ‘ഫെമി സെയ്ഫ്’ എന്ന സംരംഭത്തിന്റെ നായിക നൗറീന്‍ ആയിഷക്കാണ് ഇത്തവണത്തെ മികച്ച സാമൂഹികോന്മുഖസംരംഭകയ്ക്കുള്ള കൈരളി ജ്വാലാ പുരസ്‌കാരം.
മികച്ച യുവസംരംഭകയ്ക്കുള്ള പുരസ്‌കാരം ലക്ഷ്മീ ദാസ് ഏറ്റുവാങ്ങി. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സൈബര്‍ രക്ഷാ സംവിധാനം വികസിപ്പിച്ച ‘പ്രൊഫെയ്‌സ്’ എന്ന സംരംഭത്തിന്റെ നായികയാണ് ലക്ഷ്മീദാസ്. സംരംഭകരംഗത്ത് വനിതകള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടത് നമ്മുടെ കടമയാണെന്നും ചെറിയ തുടക്കങ്ങള്‍ക്ക് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാനാകുമെന്നും കൈരളി ടി വി ഡയറക്ടര്‍ എ വിജയരാഘവന്‍ പറഞ്ഞു.
ALSO READ: ഭൂരഹിതര്‍ ഇല്ലാത്ത കേരളം; 31, 499 കുടുംബങ്ങള്‍ പുതിയതായി ഭൂമിയുടെ അവകാശികളായി
കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടസ് എംപി, ഡയറക്ടര്‍മാരായ അഡ്വ.സി കെ കരുണാകരന്‍, വി കെ അഷ്‌റഫ്, അഡ്വ. എംഎം മോനായി, എ കെ മൂസ മാസ്റ്റര്‍, , ടിആര്‍ അജയന്‍, വെങ്കിട്ടരാമന്‍ ജൂറി അംഗങ്ങളായ ജി വിജയരാഘവന്‍, നിഷ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here