കൊച്ചി: അതിജീവനത്തിനായി കൃഷിയിലേക്ക് തിരിഞ്ഞ ട്രാൻസ്ജെൻഡർ ശ്രാവന്തികയ്ക്ക് കൈരളി ടിവി കതിർ ചെയർമാൻ മമ്മൂട്ടി നൽകുന്ന പ്രത്യേക പുരസ്ക്കാരം. പശു, ആട്, കോഴി, താറാവ്, വാഴ, മഞ്ഞള്‍, ചേന, എന്നുതുടങ്ങി കൂൺ വരെ കൃഷി ചെയ്ത ശ്രാവന്തിക ഇന്ന് കാർഷികമേഖലയിൽ സജീവമാണ്.
കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാൻസ്ജെൻഡർ. ആലപ്പുഴയിലെ പ്രമുഖ കര്‍ഷകന്‍ തങ്കപ്പന്‍റെ പേരക്കുട്ടിക്ക് കുട്ടിക്കാലം മുതല്‍ക്കേ കൃഷിയോട് താല്പര്യം ഉണ്ടായിരുന്നെങ്കിലും ആതുര സേവനമായിരുന്നു ഇഷ്ടപ്പെട്ട ജീവിതവൃത്തി. ആയുര്‍വേദ പഞ്ചകര്‍മ്മയില്‍ ഡിപ്ളോമ നേടി. എറണാകുളത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യവെ ജീവിത പങ്കാളി ബി എസ് അരുണിന് വാഹനാപകടത്തില്‍ ഗുരുതര പരിക്കുപറ്റി. ചികിത്സയ്ക്കും പരിചരണത്തിനുമായി ശ്രാവന്തിക ജോലി ഉപേക്ഷിച്ചു.
Also Read- അട്ടപ്പാടിയുടെ കർഷക സ്ത്രീ; ദീപ ജയശങ്കര്‍ മികച്ച കർഷക; കൈരളി ടി വി കതിർ പുരസ്ക്കാരം
കുടുംബം സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകൂത്തി അതിജീവനത്തിനായി കണ്ടെത്തിയത് കാര്‍ഷികവൃത്തിയെയാണ്. ട്രാസ്ജെന്‍ററുകളുടെ ഉന്നമനത്തിനായി മാര്‍ത്തോമാ സഭ നടപ്പിലാക്കിയ നവോദയ പദ്ധതി കച്ചിത്തുരുമ്പായി. പദ്ധതിയിലൂടെ കൃഷി ചെയ്യാനായി രണ്ടേമുക്കാല്‍ ഏക്കര്‍ ഭൂമി പാട്ടത്തിന് ലഭിച്ചു. 1600 രൂപ മൂലധനത്തില്‍ 40 വാഴത്തൈകള്‍വെച്ചായിരുന്നു തുടക്കം. പിന്നീട് പശു, ആട്, കോഴി, താറാവ്, വാഴ, മഞ്ഞള്‍, ചേന, എന്നുതുടങ്ങി കൂൺ വരെ കൃഷി ചെയ്യുന്നുണ്ട്. കൃഷിയില്‍ നിന്ന് നല്ല ആദായം ലഭിക്കുന്നു.
Also Read- വെച്ചൂർ പശുവിൽ വിജയഗാഥ; എം ബ്രഹ്മദത്തൻ മികച്ച കർഷകൻ; കൈരളി ടിവി കതിർ പുരസ്ക്കാരം
ശ്രാവന്തികയെ മാതൃകയാക്കി ഇന്ന് കൂടുതല്‍ ട്രാന്‍സ്ജന്‍ററുകള്‍ കൃഷിയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു. കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുന്ന മികച്ച ട്രാൻസ്ജെൻഡറിനുളള പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടി. ജീവിതപങ്കാളി ബി എസ് അരുണ്‍ കൃഷിയില്‍ ശ്രാവന്തികയെ സഹായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here