കാര്‍ഷിക മേഖലയിലെ മികവിന് കൈരളി ടി വി നല്‍കുന്ന കതിര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനം നാളെ

കാര്‍ഷിക മേഖലയിലെ മികവിന് കൈരളി ടി വി നല്‍കുന്ന കതിര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനവും വിതരണവും ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഹയ്യാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ ഭരത് മമ്മൂട്ടി വിതരണം ചെയ്യും

നാലാമത് കതി അവാര്‍ഡുകളുടെ പ്രഖ്യാപനവും വിതരണവും ആണ് നാളെ നടക്കുക. കേരളത്തിലെ മികച്ച ജൈവകര്‍ഷകന്‍, മികച്ച കര്‍ഷക, മികച്ച കര്‍ഷക പരീക്ഷണാത്മക കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലായി മൂന്ന് അവാര്‍ഡുകള്‍ നല്‍കും.

Also Read : ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടെ മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം; കേരളപ്പിറവി ആശംസയുമായി മുഖ്യമന്ത്രി

ഐ ബി സതീഷ് എംഎല്‍എയും കാര്‍ഷിക വിദഗ്ധന്‍ ജി എസ് ഉണ്ണികൃഷ്ണനും അടങ്ങുന്ന ജൂറി, ആയിരത്തോളം അപേക്ഷകരില്‍ നിന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ഇവരെ കൂടാതെ പ്രത്യേക അവാര്‍ഡിനായി മമ്മൂട്ടി കാര്‍ഷിക മേഖലയിലെ ഒരു അപൂര്‍വ്വ വ്യക്തിത്വത്തെ തെരഞ്ഞെടുക്കും. രണ്ടുമണിക്ക് തിരുവനന്തപുരം ഹൈയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ ആണ് അവാര്‍ഡ് പ്രഖ്യാപനവും വിതരണവും നടക്കുക. കൃഷിമന്ത്രി പി പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്യും.

Also Read : ‘കേരളീയം’; കേരളത്തിന്റെ മഹോത്സവത്തിന് നാളെത്തുടക്കം; ആഘോഷ നിറവില്‍ തലസ്ഥാന നഗരി

മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ ഭരത് മമ്മൂട്ടി, മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍, മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍മാരായ അഡ്വക്കേറ്റ് എം എം മോനായി, എ വിജയരാഘവന്‍, സി കെ കരുണാകരന്‍, വി കെ മുഹമ്മദ് അഷറഫ്, എ കെ മൂസ മാസ്റ്റര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News