മികച്ച കർഷകയ്ക്കുള്ള കൈരളി ടി വി സമ്മാനിക്കുന്ന കതിർ പുരസ്ക്കാരം 2025 ന് ദീപ ജയശങ്കര്‍ അർഹയായി. അവാർഡ് മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാൻ മമ്മൂട്ടി സമ്മാനിച്ചു.
അട്ടപ്പാടിയിലെ പൂതൂര്‍ പഞ്ചായത്തിലെ കൊട്ടിയാര്‍ക്കണ്ടി ഊര് നിവാസി. ജീവിതപ്രയാസങ്ങള്‍മൂലം പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാനായില്ല. അച്ഛന്‍ കുപ്പന്‍റെ പാതപിന്തുടര്‍ന്ന് മുഴുവന്‍സമയ കര്‍ഷകയായി. സ്വന്തമായി 4 ഏക്കറും പാട്ടത്തിനെടുത്ത 3 ഏക്കറും ഭൂമിയുണ്ട്. കുടിയേറ്റ കര്‍ഷകര്‍ വന്‍കിടതോട്ടങ്ങളില്‍ കൃഷിചെയ്ത് വന്‍ലാഭങ്ങള്‍ കൊയ്യുന്ന കാലത്ത് അട്ടപ്പാടിയിലെ പരമ്പരാഗതവും
ആധുനികവുമായ കൃഷിരീതികള്‍ സംയോജിപ്പിച്ചാണ് ദീപയുടെ വിജയഗാഥ.
Also read: നിയമനക്കോഴയിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ ഓഫീസിനും നേരിട്ട് പങ്കുള്ളതായി വെളിപ്പെടുത്തൽ
അട്ടപ്പാടിയുടെ സവിശേഷതയായ കറുത്ത ആടുകള്‍, കരിങ്കോഴികള്‍ പശുക്കള്‍, ചെറുധാന്യങ്ങളായ റാഗി, ചാമ , തിന, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നു. എന്നാല്‍ പരമ്പരാഗത കൃഷികൊണ്ട് മാത്രം നിലനില്‍ക്കാനാവില്ലെന്ന് ദീപ തിരിച്ചറിഞ്ഞു. നാണ്യവിളകളായ കുരുമുളകും തെങ്ങും കവുങ്ങും കൃഷിചെയ്യാന്‍ തുടങ്ങി. നാണ്യവിളകളില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് ദീപയെ കാര്‍ഷിക രംഗത്ത് നിലനിര്‍ത്തുന്നത്.
വന്യ ജീവി ആക്രമണമാണ് ദീപ നേരിടുന്ന പ്രധാനവെല്ലുവിളി. പരമ്പരാഗത രീതില്‍ തന്നെയാണ് ഇന്നും വന്യജീവികളെ നേരിടുന്നത്.
കുടുംബശ്രീയില്‍ സജീവമാണ്. ഭര്‍ത്താവ് ജയശങ്കര്‍ മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസ് ജീവനക്കാരനാണ്. മകള്‍ ജോതി വിവാഹിതയാണ്. മക്കള്‍ ഈശ്വരിയും അയ്യപ്പനും വിദയാര്‍ത്ഥികളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here