കാര്‍ഷിക മേഖലയിലെ മികവിന് കൈരളി ടിവി നല്‍കുന്ന കതിര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനവും വിതരണവും ഇന്ന് വൈകിട്ട് കൊച്ചിയില്‍ നടക്കും. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി, ഡോ. ജോണ്‍ ബ്രിട്ടാസ് എംപി, കൃഷിമന്ത്രി പി പ്രസാദ് തുടങ്ങിയ പ്രമുഖർ പരിപാടിയില്‍ പങ്കെടുക്കും.
കാര്‍ഷിക മേഖലയിലെ അഭിമാന നക്ഷത്രങ്ങളെയാണ് കൈരളി ടി വി ആദരിക്കുന്നത്. കേരളത്തിലെ മികച്ച കര്‍ഷകന്‍, മികച്ച കര്‍ഷക, മികച്ച പരീക്ഷണാത്മക കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലാണ് കതിര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഐ ബി സതീഷ് എം എല്‍ എയും കാര്‍ഷിക വിദഗ്ധന്‍ ജി എസ് ഉണ്ണികൃഷ്ണന്‍ നായരും അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ജേതാക്കള്‍ക്ക് മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാനും മലയാളത്തിന്റെ മഹാനടനുമായ മമ്മൂട്ടി അവാർഡ് വിതരണം ചെയ്യും. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എം ഡി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി, കൃഷിമന്ത്രി പി പ്രസാദ്, നടന്‍ സലിംകുമാര്‍, ഗായിക പ്രസീദ, മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വൈകിട്ട് 5.30ന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസയിലാണ് പരിപാടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here