പയ്യന്നൂർ സർവസജ്ജം; കലാവിസ്മയം ഒരുക്കി കൈരളി ടിവി- ദൃശ്യ മെഗാഷോ ഇന്ന്

kairali-tv-mega-show-payyannur

കണ്ണൂര്‍ പയ്യന്നൂരില്‍ കലാവിസ്മയം ഒരുക്കി കൈരളി ടിവി- ദൃശ്യ മെഗാഷോ ഇന്ന് അരങ്ങേറും. പയ്യന്നൂര്‍ ബോയ്സ് ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാണ് മെഗാഷോ. സുപ്രസിദ്ധ പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ അണിനിരക്കും.

സിനിമാ സീരിയല്‍ കലാരംഗങ്ങളിലെ പ്രമുഖ താരങ്ങള്‍ മെഗാഷോയില്‍ അണിനിരക്കും. ജനകീയ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ദൃശ്യ ശ്രവ്യ വിരുന്നൊരുക്കാന്‍ അത്യാധുനിക രീതിയില്‍ പ്രത്യേകം സജ്ജമാക്കിയതാണ് വേദി. പതിനായിരത്തിലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ സജ്ജമാണ് സദസ്സ്. പയ്യന്നൂരിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുകയാണ് കൈരളി ടി വി ദൃശ്യ മെഗാ ഷോ.

Read Also: മാലിന്യമുക്ത നഗരം ക്യാമ്പയിനില്‍ ഓട്ടോ തൊഴിലാളികളെ ഉള്‍പ്പെടുത്തും; ജില്ലയിലാകെ പച്ചത്തുരുത്തുകള്‍ വികസിപ്പിക്കും

എംജി ശ്രീകുമാര്‍ നയിക്കുന്ന സംഗീതവിരുന്നില്‍ ഗായകരായ ശിഖ പ്രഭാകര്‍, റഹ്മാന്‍ തുടങ്ങിയവരോടൊപ്പം ജനഹൃദയങ്ങള്‍ കവര്‍ന്ന കൊച്ചുഗായിക മിയക്കുട്ടിയും അതിഥിയായെത്തും. ഗായത്രി സുരേഷ്, ശ്രുതിലക്ഷ്മി തുടങ്ങിയര്‍ നയിക്കുന്ന നൃത്തവിരുന്നും അരങ്ങേറും. പട്ടുറുമാല്‍ താരങ്ങള്‍ അവതരിപ്പിക്കുന്ന ഈശല്‍രാവ്, സ്ട്രീറ്റ് അക്കാദമിക് അവതരിപ്പിക്കുന്ന ബാന്റ് ഷോ തുടങ്ങിയവ മെഗാ ഷോയില്‍ ആവേശത്തിരയിളക്കും. പയ്യന്നൂരിന് ആഘോഷ രാവ് ഒരുക്കുന്ന മെഗാഷോയില്‍ അമ്പതോളം പ്രമുഖ താരങ്ങള്‍ അരങ്ങിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News