അങ്കണം ഷംസുദീൻ സ്മൃതി പുരസ്‌കാരം ഏറ്റുവാങ്ങി കൈരളി ടിവി ന്യൂസ് ഡയറക്ടർ ഡോ. എൻ പി ചന്ദ്രശേഖരൻ

ഏഴാമത് അങ്കണം ഷംസുദീൻ സ്മൃതി പുരസ്കാര സമർപ്പണവും അനുസ്മരണ യോഗവും തൃശൂരിൽ നടന്നു. സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ കെ വി മോഹൻ കുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. കവിതയ്ക്കുള്ള തൂലികശ്രീ പുരസ്കാരം കൈരളി ടിവി ന്യൂസ് ഡയറക്ടർ ഡോ. എൻ പി ചന്ദ്രശേഖരൻ ഏറ്റുവാങ്ങി.

ALSO READ: ദിവസക്കൂലിക്ക് ഗ്യാസ് സിലിണ്ടർ ചുമന്നുള്ള ജോലി, രാത്രിയിൽ പഠനം; ഒടുവിൽ ഗഗൻ എത്തിച്ചേർന്നത് ഐഐടി എന്ന തന്റെ ലക്ഷ്യത്തിലേക്ക്

പുതുതലമുറയിലെ എഴുത്തുകാരെയും കവികളെയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ആർ ഐ ഷംസുദ്ദീൻ ആരംഭിച്ച പ്രസ്ഥാനമാണ് അങ്കണം. ഷംസുദ്ദീൻ്റെ വിയോഗത്തിനു ശേഷം അങ്കണം ഷംസുദ്ദീൻ സ്മൃതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും പുരസ്കാര സമർപ്പണവും നടത്തിവരുന്നുണ്ട്. സാഹിത്യ അക്കാദമി ഹാളിൽ നടന്ന ഏഴാമത് അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാര സമർപ്പണ ചടങ്ങിൽ കെ വി മോഹൻകുമാർ പുരസ്കാരദാനം നിർവഹിച്ചു.

ALSO READ: ‘ഇതെഴുതുന്നത് വസ്‌തുതകള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍…’; മാലിന്യ സംസ്‌കരണത്തില്‍ വി ഡി സതീശന് തുറന്ന കത്തെഴുതി മന്ത്രി എംബി രാജേഷ്

നാടക നാടകാചാര്യനായ സി എൽ ജോസിന് വിശിഷ്ട സാഹിതീ പുരസ്കാരം സമ്മാനിച്ചു. കവിതയ്ക്കുള്ള തൂലികശ്രീ പുരസ്കാരം കൈരളി ടിവി ന്യൂസ് ഡയറക്ടറും കവിയുമായ എൻ പി ചന്ദ്രശേഖരൻ ഏറ്റുവാങ്ങി. കഥയ്ക്കുള്ള തൂലികശ്രീ അവാർഡ് രാജീവ് ജി ഇടവയും ഏറ്റുവാങ്ങി. വി ജി തമ്പി, ജിസ ജോസ്, മാധവൻ പുറച്ചേരി, ബാബു വെളപ്പായ, എൻ രാജൻ, ശശിധരൻ നടുവിൽ, ഡോ സരസ്വതി ബാലകൃഷ്ണൻ എന്നിവർക്കും വിവിധ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഡോ പി സരസ്വതി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം വി വിനീത, എൻ ശ്രീകുമാർ, ഡോ വി എം മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News