കൈരളി ടിവിയുടെ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്ലിന് തുടക്കമാകുന്നു

നോര്‍ത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന കൈരളി ടി വി ഷോര്‍ട് ഫിലിം ഫെസ്റ്റിവല്ലിന്റെ എന്‍ട്രി സമര്‍പ്പണം പൂര്‍ത്തിയായി. 35 ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

പ്രശസ്ത സിനിമ സംവിധായകനും കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ രഞ്ജിതാണ് ജൂറി ചെയര്‍മാന്‍. സാഹിത്യകാരിയും തൃശൂര്‍ വിവേകാനന്ദ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ദീപ നിശാന്ത്, കൈരളി ന്യൂസ് ഡയറക്ടറും കവിയുമായ ഡോക്ടര്‍ എന്‍ പി ചന്ദ്ര ശേഖരന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

വടക്കേ അമേരിക്കയിലുടനീളമുള്ള വളര്‍ന്നുവരുന്ന മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി കൈരളി ടി വി യുഎസ്എ ആണ് ഈ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 2020 ജനുവരി മുതല്‍ റിലീസ് ചെയ്തതോ ഇനി ചെയ്യാന്‍ പോകുന്നതോ ആയ 5 മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ ദ്യര്‍ഘമുള്ള പൂര്‍ണ്ണമായോ ഭാഗികമോയോ നോര്‍ത്ത് അമേരിക്കയില്‍ ചിത്രീകരിച്ച മലയാളം ഷോര്‍ട്ട് ഫിലിമുകള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നത്.

ഏപ്രില്‍ അവസാനത്തോടെ കൈരളി ടിവിയിലും കൈരളി ന്യൂസ് ചാനലിലും പ്രക്ഷേപണം ചെയ്തുകൊണ്ട് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്ലിന് തുടക്കം കുറിക്കും. ചിത്രത്തിന്റെ സംവിധായകരെയും അണിയറ പ്രവര്‍ത്തകരെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയതിന് ശേഷമാകും ഷോര്‍ട് ഫിലിം സംപ്രേക്ഷണം ചെയ്യുക. പ്രേക്ഷകരുടെ കൂടി അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് ജൂറി പാനല്‍ അന്തിമ ഫലം പ്രഖ്യാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: KAIRALITVUSASHORTFILMFESTIVAL @ GMAIL .COM , KAIRALITVNY @ GMAIL .COM ജോസ് കാടാപുറം 9149549586 ജോസഫ് പ്ലാക്കാട്ട് 972 839 9080 സുബി തോമസ് 747 888 7603 എന്നി നമ്പറുകളിലോ ബന്ധപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News