കൈരളി ടിവി ഷോർട്ഫിലിം മത്സരത്തിലെ അവാർഡുകൾ വിതരണം ചെയ്‌തു. ന്യൂയോർക്കിലെ കേരള സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്തത്. ഷോർട് ഫിലിം മത്സര വിജയികൾക്ക് മോമെന്റെയും ക്യാഷ് അവർഡുമാണ് സമ്മാനമായി നൽകിയത്.
Also read:അലൻ വാക്കർ പരിപാടിയിലെ ഫോൺ മോഷണം; ഗ്യാങ് തലവൻ അടക്കമുള്ളവർ പിടിയിൽ
മികച്ച ഷോർട് ഫിലിം ഒയാസിസ് സംവിധായികയും രചനയും നിർവഹിച്ച ശ്രീലേഖ ഹരിദാസിന് (സാന്റിയാഗോ കാലിഫോര്ണിയ) നടൻ പൗലോസ് പാലാട്ടി മോമെന്റയും ക്യാഷ്അവാർഡും നൽകി. മികച്ച നടിയായ (ഒയാസിസ് ) ദീപ മേനോന് കേരള സെന്റർ വൈസ് പ്രസിഡന്റ് ഡെയ്സി സ്റ്റീഫൻ അവാർഡ് കൈമാറി.ഏറ്റവും മികച്ച നടനായി ജോസ്‌കുട്ടി വലിയകല്ലുങ്കൽ (മിക്സഡ് ജ്യൂസ് ,പോസിറ്റീവ് ) കൈരളി യുഎസ്എ റെപ്രെസ്റ്റേറ്റിവ് ജോസ് കാടാപുറം മോമെന്റയും ക്യാഷ് അവാർഡും നൽകി.
വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളിടിവി യു എസ് എ ആരംഭിച്ച ഷോർട് ഫിലിം മത്സരത്തിൽ വിവിധ സ്റ്റേറ്റ് കളിൽ നിന്ന് 40 ചിത്രങ്ങൾ പങ്കെടുത്തു. അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച ലഘു ചിത്രങ്ങളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. അമേരിക്കൻ പ്രവാസികൾക്കിടയിൽ വളർന്നു വരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണക്കുന്നതിനും വേണ്ടിയാണു കൈരളിടിവി ഈ ഷോർട് ഫിലിം മത്സരം സംഘടിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here