‘ശ്രീജേഷിന് സ്നേഹപൂർവ്വം’; മലയാളത്തിന്റെ അഭിമാനതാരത്തിന് കൈരളിയുടെ ആദരം

ഒളിമ്പ്യൻ ശ്രീജേഷിന് കൈരളി ടി വി ഒരുക്കുന്ന ആദരം, സ്നേഹപൂർവ്വം ശ്രീജേഷിന് , ഇന്ന് കൊച്ചിയിൽ നടക്കും. വൈകിട്ട് 5.30 ന് മരട് ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി രാജ്യത്തിൻ്റെയാകെ അഭിമാനതാരമായ ശ്രീജേഷിനെ ഉപഹാരം നൽകി ആദരിക്കും. കായിക മന്ത്രി വി അബ്ദുറഹ്മാൻ, ചലച്ചിത്ര താരം മഞ്ജു വാര്യർ, ഡോ. ജോൺ ബ്രിട്ടാസ് എം പി തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Also Read: ‘എകെജി സെൻ്റർ ആക്രമണ കേസിൽ എന്നെ പ്രതിയാക്കാൻ വലിയ ശ്രമം നടന്നു, മറുനാടൻ മലയാളിയിലൂടെയാണ് ഈ നീക്കം ആരംഭിച്ചത്’: ഐ പി ബിനു

തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ കരസ്ഥമാക്കി കായിക ലോകത്ത് രാജ്യത്തിൻ്റെ അഭിമാനം കാത്ത പി ആർ ശ്രീജേഷിന് ആദരമൊരുക്കുകയാണ് കൈരളി ടി വി. ഇന്ന് വൈകിട്ട് അഞ്ചരക്ക് കൊച്ചി മരട് ക്രൗൺ പ്ലാസ ഹോട്ടലിലാണ് ചടങ്ങ്. കലാ കായിക സാമൂഹ്യ മേഖലകളിലെ പ്രമുഖരുടെ സാനിദ്ധ്യത്തിൽ കൈരളി ടി വി ചെയർമാൻ പത്മശ്രീ ഭരത് മമ്മൂട്ടി മലയാളത്തിൻ്റെ യശസ്സുയർത്തിയ കായിക താരത്തെ ഉപഹാരം നൽകി ആദരിക്കും. കായിക മന്ത്രി വി അബ്ദു റഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Also Read: ‘മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്, താന്‍ അതിന് ഇരയാണ്’; തുറന്നുപറഞ്ഞ് സംവിധായകന്‍ പ്രിയനന്ദനന്‍

കൈരളി ടി വി, മാനേജിംഗ് ഡയറക്ടർ ഡോ. ജോൺ ബ്രിട്ടാസ് എം പി ആദരപ്രസംഗം നടത്തും. ചലച്ചിത്ര താരം മഞ്ജു വാര്യർ മുഖ്യാതിഥി യാകുന്ന ചടങ്ങിൽ ഫുഡ്ബോളർ ഐ എം വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. കൈരളി ടി വി ഡയറക്ടർമാരായ എ വിജയരാഘവൻ , ടി ആർ അജയൻ, അഡ്വ സി കെ കരുണാകരൻ, എ കെ മൂസ മാസ്റ്റർ, അഡ്വ എം എം മോനായി, എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News