വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളി ടിവി യൂഎസ്എ ആരംഭിച്ച ഷോര്‍ട് ഫിലിം മത്സരത്തില്‍ വിവിധ സ്റ്റേറ്റ് കളില്‍ നിന്ന് 40 ചിത്രങ്ങള്‍ പങ്കെടുത്തു. അമേരിക്കന്‍ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച ലഘു ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്.അമേരിക്കന്‍ പ്രവാസികള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണക്കുന്നതിനും വേണ്ടിയാണു കൈരളിടിവി ടീം ഷോര്‍ട് ഫിലിം മത്സരം സംഘടിപ്പിച്ചത്. അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിശാന്ത്, കവിയും ന്യൂസ് ഡയറക്ടറുമായ ഡോക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാരായ കമ്മിറ്റി ഫൈനല്‍ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങള്‍ തെരെഞ്ഞെടുത്തു. പ്രേക്ഷകരുടെ അഭിപ്രായം കൂടി തേടി മികച്ച ഹൃസ്വ ചലച്ചിത്രമായി സാന്‍ ഡിയാഗോയില്‍ നിന്നുള്ള ശ്രീലേഖ ഹരിദാസ് സംവിധാനം നിര്‍വഹിച്ച ‘ഒയാസിസ് ‘തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ സ്വദേശിയെ ആയ ശ്രീലേഖ സാന്‍ ഡിയാഗോയില്‍ കോര്‍പ്പറേറ്റ് അറ്റോര്‍ണിയാണ്.
Also Read: ഹിറ്റായി തിരുവോണം ബമ്പര്‍;തിരുവോണം ബമ്പര്‍ വില്‍പ്പന 57 ലക്ഷത്തിലേയ്ക്ക്
മികച്ച നടനായി മിക്‌സഡ് ജ്യൂസ്, പാസിറ്റീവ് എന്നി ഹൃസ്വ ചിത്രങ്ങളില്‍ അഭിനയിച്ച ജോസ് കുട്ടി വലിയകല്ലുങ്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. കൈരളിടിവി ടെലികാസ്‌റ് ചെയ്ത അക്കരകാഴ്ചയിലെ നായകനായാ ജോസ് ലോകത്തുള്ള മലയാളി പ്രവാസികള്‍ക്ക് സുപരിചിതനാണ്. മികച്ച നടി ദീപ മേനോന്‍ (ചിത്രം ഒയാസിസ് ) സാന്‍ ഡിയാഗോയില്‍ ഐടി രംഗത്ത് ജോലിചെയ്യുന്ന പാലക്കാട് പള്ളിപ്പുറം സ്വദേശിയാണ്.
Also Read: മിലിറ്ററി ഗ്രേഡ് സുരക്ഷയുമായി മോട്ടോയുടെ ജി75 5ജി പുറത്തിറങ്ങി
ഒക്ടോബര്‍ 19 ന് വൈകിട്ട് കേരള സെന്റര്‍ പ്രതിഭകളായ യൂഎസ് മലയാളികള്‍ക്ക് നല്‍കുന്ന നാഷണല്‍ അവാര്‍ഡ് വേദിയില്‍ കൈരളി യൂഎസ്എയുടെ ഷോര്‍ട്ഫിലിം മത്സരത്തില്‍ വിജയികളായവര്‍ക്കു അവാര്‍ഡുകള്‍ നല്‍കുന്നു. ചടങ്ങിൽ കൈരളി ടീവി ചെയർമാൻ മമ്മൂട്ടിയും പങ്കെടുക്കും. ഡോ .ജോണ്‍ ബ്രിട്ടാസിന്റെ നേതൃത്വത്തില്‍ വടക്കേ അമേരിക്കയിലെ കൈരളിടിവിയുടെ പ്രതിനിധികളായ ജോസ് കാടാപുറം, ജോസഫ് പ്ലാക്കാട്ട് പുറമെ ഷോര്‍ട് ഫിലിം കോര്‍ഡിനേറ്റര്‍ തോമസ് രാജന്‍ അമേരിക്കയിലെ മികച്ച അവതാരകരായ സുബി തോമസ്, തുഷാര ഉറുമ്പില്‍, പ്രവിധ എന്നിവരാണ് മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here