കൈരളി യുഎസ്എ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു. കൈരളി ടി വി, മാനേജിംഗ് ഡയറക്ടർ ഡോ. ജോൺ ബ്രിട്ടാസ് എം പി അധ്യക്ഷനായിരുന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദുവാണ് അവാര്‍ഡ് വിതരണം ചെയ്തത്.
ഇത്തവണ രണ്ട് പേരാണ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്. കൈരളി ന്യൂസ് തൃശൂർ ബ്യൂറോ സീനിയർ റിപ്പോർട്ടർ തിയൊഫിൻ, തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ വി എസ് അനുരാഗ് എന്നിവർക്ക് മന്ത്രി ആർ ബിന്ദു അവാർഡുകൾ വിതരണം ചെയ്തു.
സർക്കാനെതിരെ വരുന്ന വ്യാജ ആരോപണങ്ങളെ എപ്പോഴും പ്രതിരോധിക്കുന്നതും സത്യങ്ങൾ പുറത്ത് കൊണ്ടുവരുന്നതും കൈരളി ആണെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഒരു പക്ഷത്തിന്റെ മുഴുവൻ യശസ്സാണ് അനുരാഗും തിയോഫിനും ഉയർത്തിപിടിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ALSO READ: “കേന്ദ്രം ജിഎസ്ടി നടപ്പിലാക്കിയതിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു”: കെഎൻ ബാലഗോപാൽ
വർഗീയശക്തികൾക്ക് കേരളത്തിൽ കടന്നുവരാൻ കഴിയാത്തത് കൈരളിയെ പോലുള്ള ചില മാധ്യമങ്ങൾ ഉള്ളതുകൊണ്ട് കൂടിയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാനേജിംഗ് ഡയറക്ടർ ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
തെറ്റായ വാർത്തകൾക്ക് പ്രചാരണം കൂടുന്ന കാലത്ത് കൈരളി ടിവിയുടെ വാർത്തകൾ പ്രവാസികൾ ഉറ്റുനോക്കുന്നതാണെന്ന് കൈരളി ടി വി യുഎസ്എ പ്രതിനിധി ജോസ് കാടാപ്പുറം വ്യക്തമാക്കി.
ALSO READ: ഇനി തലസ്ഥാനത്ത് ഇലക്ട്രിക് ഡബിള്‍ ഡക്കർ ബസിൽ കറങ്ങാം
കൈരളി ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരനും കൈരളി മാർക്കറ്റിങ് ജനറൽ മാനേജര്‍ ബി സുനിലും മീഡിയ ക്ലബിന്റെ ചടങ്ങിൽ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here