തിരുവനന്തപുരം: കൈരളി ടിവി യുഎസ്എ മാധ്യമപുരസ്‌ക്കാരം കൈരളി ന്യൂസ് കൊച്ചി റീജിയണല്‍ ചീഫ് സാലി മുഹമ്മദിന് സമ്മാനിച്ചു. കൈരളിയുടെ വാര്‍ത്താവിഭാഗത്തില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്കാണ് കൈരളി ടിവി യുഎസ്എ എല്ലാ വര്‍ഷവും പുരസ്‌ക്കാരം നല്‍കുന്നത്.
തിരുവനന്തപുരത്ത് കൈരളി ടിവി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മലയാളം കമ്മ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം.പിയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. ചടങ്ങില്‍ കൈരളി ടിവി യുഎസ്എ കറസ്‌പോണ്ടന്റ് ജോസ് കാടാപ്പുറം മുഖ്യാതിഥിയായിരുന്നു.
Also Read : അടുത്ത കലോത്സവത്തില്‍ കൂടുതല്‍ പാരമ്പര്യ കലകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍:മന്ത്രി വി ശിവന്‍കുട്ടി
ചടങ്ങില്‍ കൈരളി ന്യൂസ് ഡയറക്ടര്‍ ശരത് ചന്ദ്രന്‍, കൈരളി ന്യൂസ്, ന്യൂസ് ആന്‍ഡ് കറണ്ട് അഫയേഴ്‌സ് കണ്‍സള്‍ട്ടന്റ് എന്‍ പി ചന്ദ്രശേഖരന്‍, സീനിയര്‍ ഡയറക്ടര്‍ വെങ്കിട്ടരാമന്‍, ന്യൂസ് ആന്‍ഡ് കറണ്ട് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ മനോജ് വര്‍മ, മാര്‍ക്കറ്റിങ് മാനേജര്‍ സുനില്‍, എച്ച് ആര്‍ അസിസ്റ്റന്റ് മാനേജര്‍ നിരുപമ എന്നിവര്‍ സന്നിഹിതരായിരുന്നു. പുരസ്‌ക്കാരം ഏറ്റുവാങ്ങിയ ശേഷം സാലി മുഹമ്മദ് മറുപടി പ്രസംഗം നടത്തി.
മികച്ച കോടതി വാര്‍ത്തകളെയും റിപ്പോര്‍ട്ടുകളെയും മുന്‍നിര്‍ത്തിയാണ് കൊച്ചി റീജയണല്‍ ചീഫ് സാലി മുഹമ്മദിന് കൈരളി യു എസ് അവാര്‍ഡ് സമ്മാനിച്ചത്. വലതുപക്ഷ ശക്തികള്‍ വലിയ കള്ളങ്ങള്‍ പറയുമ്പോള്‍ സത്യം മാത്രം പുറത്ത് കൊണ്ടുവന്നാണ് കൈരളി മുന്നോട്ട് പോകുന്നതെന്ന് കൈരളി ന്യൂസ് അമേരിക്കന്‍ പ്രതിനിധി ജോസ് കാടാപ്പുറം പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here