‘കൈരളിയില്‍ പല അവാര്‍ഡുകളുണ്ട്, അതിലെല്ലാം മാനുഷിക മൂല്യം വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു’ : ചെയര്‍മാന്‍ മമ്മൂട്ടി

കൈരളിയില്‍ പല അവാര്‍ഡുകളുണ്ടെന്നും അതിലെല്ലാം മാനുഷിക മൂല്യം വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നെന്നും ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി.

ALSO READ: ആയിരം ചിറകുള്ള സ്വപ്നത്തെ വീൽചെയറിലിരുന്ന് എത്തിപിടിച്ച പെൺകൊടി; ഫീനിക്സ് അവാർഡിൽ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി ശാരിക

അദ്ദേഹത്തിന്റെ വാക്കുകള്‍:

സഹതാപം ഒരാളോടെ ബുദ്ധിമുട്ട് കാണുമ്പോള്‍ തോന്നുന്നതാണ്. എന്നാല്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ നമ്മുടേതായി തോന്നുന്നതാണ് അനുതാപം. അനുതാപമാണ് മനുഷ്യത്വത്തോട് ചേര്‍ത്ത് വയ്ക്കാവുന്നത്. എല്ലാവരുടെയും ഉള്ളിലെ മനുഷ്യത്വം പുറത്തുവരുന്ന നിമിഷങ്ങളാണ് അവാര്‍ഡുദാന ചടങ്ങുകള്‍. ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു പൊങ്ങുന്ന അനുഭവമുണ്ടാക്കുന്ന അവാര്‍ഡാണിത്. ശാരീരിക വിഷമതകള്‍ മൂലം ബുദ്ധിമുട്ടിയിരിക്കുന്നവരല്ല ഇവര്‍. എല്ലാമുണ്ടായിട്ടും ഒന്നുമല്ലാതായവര്‍ നമുക്കു ചുറ്റുമുണ്ട്.

ALSO READ:  സവിശേഷമായ മനുഷ്യത്വ സിദ്ധികള്‍ കൊണ്ട് ഹൃദയങ്ങളെ കീഴടക്കുന്ന മനുഷ്യരെ കണ്ടെത്തി ആദരിക്കുന്ന പരിപാടിയാണ് ഫീനിക്‌സ് അവാര്‍ഡ്: രഞ്ജി പണിക്കര്‍

പ്രതികൂല സാഹചര്യത്തെ അതിജീവിക്കാനുള്ള ആത്മവിശ്വാസമുള്ള കുട്ടികള്‍ സമൂഹത്തിന്, നമ്മുടെ നാടിന് മുതല്‍ കൂട്ടാണ്. ശാരീരിക അവസ്ഥകള്‍ ഒരു നേട്ടത്തിനും പ്രശ്‌നമല്ല. വലിയ പ്രതിഭകളില്‍ പലരും വെല്ലുവിളികള്‍ നേരിട്ടവരാണ്.

നമുക്ക് ആര്‍ക്കും തോന്നത് തോന്നിയവരാണ് നമുക്ക് മുന്നിലിരിക്കുന്നത്. കൈരളിയില്‍ പല അവാര്‍ഡുകളുമുണ്ട്. അതിലെല്ലാം മാനുഷ്യക മൂല്യം വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. ഇനിയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News