ഉറക്കമില്ലാതെ ഭയപ്പെട്ട് ജീവിച്ച പത്തു ദിവസങ്ങള്‍; പരാതി നല്‍കി 24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്ത കേരള പൊലീസ്, മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ് വൈറലാവുന്നു

അസാധാരണമായ പത്തുദിവസങ്ങള്‍. ഭയപ്പെടുത്തുന്ന ഓര്‍മകളില്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേല്‍ക്കുക, മനോനില തന്നെ തെറ്റിക്കുന്ന അനുഭവങ്ങള്‍… കൈരളി ന്യൂസിലെ മാധ്യമപ്രവര്‍ത്തക കാവ്യ നേരിട്ട അനുഭവങ്ങളും, അവരുടെ പരാതിയില്‍ കേരള പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലുമാണ് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്നത്.

ALSO READ:  ‘നമുക്ക് വേണ്ടത് ഡമോക്രസിയാണ്, ‘മോദിയോക്രസി’യല്ല’, പ്രധാനമന്ത്രി മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നു: കെ ടി ജലീൽ

അപ്രതീക്ഷിതമായി ഒരു ദിവസം പുലര്‍ച്ചെ ഒരാള്‍ തന്റെ വീട്ടിലേക്ക് കയറി വരുന്നു. ഭയന്ന് നിലവിളിച്ചിട്ടും അവന് കുലുക്കമില്ല. അലര്‍ച്ച കേട്ട് ഓടിവന്ന ഭര്‍ത്താവിനെ കണ്ട് തിരിഞ്ഞ് ഓടി അയാള്‍ പിന്നീട് തന്നെ പിന്തുടരുകയാണെന്ന തോന്നല്‍ ഉറക്കം തന്നെ നഷ്ടപ്പെടുത്തിയെന്ന് കാവ്യ പറയുന്നു. ഒടുവില്‍ പരാതിയുമായി കേരള പൊലീസിനെ സമീപിച്ചു. ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം പ്രതിയെ കേരള പൊലീസ് പിടികൂടി.
മുഖ്യമന്ത്രിയുടെ ഓഫീസ്, പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, ഡിസിപി നിധിന്‍രാജ് ഐപിഎസ്, ഏറെ പ്രിയപ്പെട്ട അന്വേഷണസംഘം, എല്ലാ സഹായവും നല്‍കിയ കൈരളി ന്യൂസിലെ തന്നെ മാധ്യമപ്രവര്‍ത്തകന്‍ പി.വി കുട്ടന്‍ എന്നിവര്‍ക്കും നന്ദി അറിയിച്ചിരിക്കുകയാണ് കാവ്യ.

ALSO READ: ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസം സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണം; വിവിപാറ്റ് യൂണിറ്റുകള്‍ സംബന്ധിച്ച നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

പോസ്റ്റിന്റെ പൂര്‍ണ രൂപം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News