കൈരളി ടിവി ജ്വാല അവാര്‍ഡ്: ഉദ്ഘാടനം ചെയ്ത് എ വിജയരാഘവന്‍

യുവ വനിതാസംരംഭകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌കാരം മുന്‍ എംപിയും കൈരളി ടിവി ഡയറക്ടറുമായ എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.

ALSO READ:  സംസ്ഥാനം ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്; അതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്: മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വാക്കുകള്‍:

കൈരളി ടിവി ചാനലിന്റെ മികവാര്‍ന്ന സാമൂഹിക ഇടപെടലിന്റെ മികച്ച പരിപാടികളില്‍ ഒന്നാണ് ജ്വാല അവാര്‍ഡ്. ലോകത്ത് തന്നെ വനിതാ മുന്നേറ്റത്തില്‍ വളരെ ശ്രദ്ധേയമായ പങ്കുള്ള പ്രദേശമാണ് കേരളം. വനിതകള്‍ കേരളീയ സാമൂഹിക ജീവിതത്തില്‍ ഉണ്ടാക്കി എടുത്തിട്ടുള്ള പ്രധാനപ്പെട്ട കുറേ മുന്നേറ്റങ്ങളുണ്ട്. സര്‍വകലാശാലകളില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നത് കേരളത്തിലാണ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ക്ലിന്റണ്‍, ഇന്ത്യന്‍ പാര്‍ലമെന്റിനെ അഭിമുഖീകരിച്ച് സംസാരിച്ചപ്പോള്‍, കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ പെണ്‍കുട്ടികള്‍ ആര്‍ജ്ജിച്ച മുന്നേറ്റത്തെ കുറിച്ചാണ്. അത് അമേരിക്കയെക്കാള്‍ ഏറ്റവും മുന്നിലാണെന്നതാണ്. ആയുര്‍നിരക്കില്‍ പോലും കേരളത്തിലെ വനിതകളാണ് മുന്നിലുള്ളത്. സാമൂഹിക തുല്യതയിലേക്കുള്ള കേരളത്തിന്റെ പൊതുമുന്നേറ്റത്തില്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ കേരളത്തിലെ വനിതകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ലോകത്തില്‍ തന്നെ മലയാളി അറിയപ്പെടുമ്പോള്‍ അതില്‍ മുന്നില്‍ ആതുരസേവന രംഗത്തുള്ള മലയാളി വനിതയാണ്. ലോകത്തേക്കുള്ള മലയാളത്തിന്റെ അംബാസിഡര്‍മാരെ നോക്കിയാല്‍ അത് മലയാളികളാണെന്നത് കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിലെ അഭിമാനകരമായ കാരണമാണ്. അതേസമയം ചില മേഖലകളില്‍ എങ്കിലും ഇപ്പോഴും പുരുഷാധിപത്യത്തിന്റെ പരിമിതികള്‍ വനിതള്‍ നേരിടുന്നുണ്ട്. മറ്റ് പല മേഖലകളിലും വലിയ മുന്നേറ്റം നടത്തിയ മലയാളി സ്ത്രീകള്‍ക്ക് കുറേകൂടി സാമൂഹിക തുല്യതയിലേക്കുള്ള യാത്രയില്‍ പ്രോത്സാഹനം നല്‍കാന്‍ അവര്‍ പിന്നില്‍ നില്‍ക്കുന്ന മേഖലകളില്‍ മുന്നോട്ടുവരാനുള്ള ഇടപെടലുകള്‍ അനിവാര്യമാണ്. എന്റര്‍പ്രണരായി മുന്നോട്ടു വരാന്‍, സംരംഭങ്ങള്‍ ആരംഭിക്കാന്‍ വനിതകള്‍ക്ക് പ്രോത്സാഹനം നല്‍കണം.

ALSO READ:  സഖ്യം നിലനിര്‍ത്താന്‍ വന്‍വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്; യുപിക്ക് പിന്നാലെ ദില്ലിയിലും

കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ നടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News