കൊച്ചി: ഓരോ വർഷവും വലിയ സമ്പത്തുണ്ടാക്കുകയോ വലിയ വിജയ കൊയ്യുകയോ ചെയ്യുന്ന കർഷകരെയല്ല, മണ്ണിനോട് ചേർന്നുനിൽക്കുന്ന പ്രതിബദ്ധതയുള്ള കർഷകരെയാണ് കൈരളി ആദരിക്കുന്നതെന്ന് മലയാളം കമ്മ്യൂണിക്കേഷൻസ് എം.ഡി ഡോ. ജോൺ ബ്രിട്ടാസ് എം.പി. കൈരളി ടി വി കതിർ കർഷക പുരസ്ക്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയെ രക്ഷപ്പെടുത്താൻ അതിനുള്ള സാഹചര്യം ഒരുക്കണമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ഇന്നൊവേഷന്‍റെ പാതയിലേക്ക് നമ്മൾ പോകണം. കാർഷികമേഖലയിൽ ലോകത്ത് നടക്കുന്ന പല പരീക്ഷണങ്ങളും നമ്മുടെ ഭൂമികയിലേക്ക് നമ്മൾ കൊണ്ടുവരണം. കൃഷി എന്നത് നമ്മുടെ നിലനിൽപാണെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗശല്യത്തിൽനിന്ന് കർഷകരെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് ജോൺ ബ്രിട്ടാസ് വേദിയിലുണ്ടായിരുന്ന കൃഷി മന്ത്രി പി പ്രസാദിനോട് അഭ്യർഥിച്ചു.
Also Read- അട്ടപ്പാടിയുടെ കർഷക സ്ത്രീ; ദീപ ജയശങ്കര്‍ മികച്ച കർഷക; കൈരളി ടി വി കതിർ പുരസ്ക്കാരം
നാലുനേരം നമ്മൾ ഓർക്കേണ്ട കർഷകരെ സ്മരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു അവാർഡെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ലോകത്താകെ പുതിയതരം കൃഷി രീതികളിലേക്ക് കടന്നിട്ടുണ്ട്. നമ്മൾ ഇപ്പോഴും പരമ്പരാഗത കൃഷി രീതികളിൽ തുടരണമോയെന്ന് നമ്മൾ ആലോചിക്കേണ്ട കാര്യമാണ്. ഉൽപാദനക്ഷമത വർദ്ധിപ്പിക്കാൻ എന്ത് ചെയ്യണമെന്ന് നമ്മൾ ആലോചിക്കണം.
Also Read- വെച്ചൂർ പശുവിൽ വിജയഗാഥ; എം ബ്രഹ്മദത്തൻ മികച്ച കർഷകൻ; കൈരളി ടിവി കതിർ പുരസ്ക്കാരം
തേങ്ങ ഉപയോഗിച്ച് നാറ്റാ ഡി കൊക്കോ എന്ന ഉൽപന്നം ഉണ്ടാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന അബ്ദുള്ള എന്ന കർഷകൻ തളിപ്പറമ്പിലുണ്ട്. ഒരു തേങ്ങയിൽനിന്ന് 180 രൂപ ഇത്തരത്തിൽ ആദായം നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തേങ്ങാവെള്ളത്തിൽനിന്ന് ബാക്ടീരിയ കൾച്ചറിലൂടെ റബർ ഷീറ്റ് പോലെയുള്ള ഉൽപന്നമാണ് നാറ്റാ ഡി കൊക്കോയെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here