വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളി ടിവി യുഎസ്എ ആരംഭിച്ച ഷോര്‍ട് ഫിലിം മത്സര വിജയികൾക്കുള്ള അവാർഡ് നാളെ സമ്മാനിക്കും. ന്യൂയോർക്കിലെ കേരളാ സെന്‍ററിൽ വച്ച് നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിലായിരിക്കും അവാർഡ് ദാനം. ‘അക്കരക്കാഴ്ച’ യിലെ അപ്പച്ചനായെത്തി മലയാളികളെ കയ്യിലെടുത്ത പൗലോസ് പാലാട്ടി ചടങ്ങിൽ പങ്കെടുക്കും. വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളി ടിവി യുഎസ്എ ആരംഭിച്ച ഷോര്‍ട് ഫിലിം മത്സരത്തില്‍ വിവിധ സ്റ്റേറ്റ് കളില്‍ നിന്ന് 40 ചിത്രങ്ങള്‍ പങ്കെടുത്തിരുന്നു.
ALSO READ; ഇനി എല്ലാ കോടതി നടപടികളും തത്സമയം കാണാം; പുതിയ സംവിധാനവുമായി സുപ്രീം കോടതി
അമേരിക്കന്‍ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച ലഘു ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. അമേരിക്കന്‍ പ്രവാസികള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണക്കുന്നതിനും വേണ്ടിയാണു കൈരളി ടിവി ടീം ഷോര്‍ട് ഫിലിം മത്സരം സംഘടിപ്പിച്ചത്. അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിശാന്ത്, കവിയും ന്യൂസ് ഡയറക്ടറുമായ ഡോക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാരായ കമ്മിറ്റി ഫൈനല്‍ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങള്‍ തെരഞ്ഞെടുത്തിരുന്നു. പ്രേക്ഷകരുടെ അഭിപ്രായം കൂടി തേടി മികച്ച ഹൃസ്വ ചലച്ചിത്രമായി സാന്‍ഡിയാഗോയില്‍ നിന്നുള്ള ശ്രീലേഖ ഹരിദാസ് സംവിധാനം നിര്‍വഹിച്ച ഒയാസിസ് തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ സ്വദേശിയെ ആയ ശ്രീലേഖ സാന്‍ഡിയാഗോയില്‍ കോര്‍പ്പറേറ്റ് അറ്റോര്‍ണിയാണ്.
ALSO READ; വനിതാ ടി20 ലോകകപ്പ് രണ്ടാം സെമി: ഷാര്‍ജയില്‍ ബാറ്റിങ് തെരഞ്ഞെടുത്ത് ന്യൂസിലാന്‍ഡ്
മികച്ച നടനുള്ള അവാർഡ് മിക്സഡ് ജ്യൂസ് ,പോസിറ്റീവ് എന്നി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച ജോസ് കുട്ടി വലിയകല്ലുങ്കലിന് സമ്മാനിക്കും. ‘അക്കരകാഴ്ച’യിലെ നായകനായ ജോസ് ലോകത്തുള്ള മലയാളി പ്രവാസികൾക്ക് സുപരിചിതനാണ്. അക്കരകാഴ്ചയിലെ അഭിനയ മികവിന് ശേഷം മലയാള സിനിമയിലും ,നാടകങ്ങളിലും പല വേഷങ്ങളിൽ അഭിനയിച്ചു. ജോലിക്കു പുറമെ കലാ പ്രവർത്തനവും നടത്തുന്ന ജോസ് കുട്ടി കോട്ടയം ജില്ലയിലെ വെളിയന്നൂർ
സ്വദേശിയാണ്. മികച്ച നടിക്കുള്ള അവാർഡ് ദീപ മേനോൻ (ചിത്രം: ഒയാസിസ് ) ഏറ്റുവാങ്ങും. സാൻ ഡിയാഗോയിൽ ഐ ടി രംഗത്ത് ജോലിചെയ്യുന്ന പാലക്കാട് പട്ടാമ്പി സ്വദേശിയാണ് ദീപ മേനോൻ. ആദ്യമായിട്ടു അഭിനയിച്ച ഷോർട് ഫിലിമിൽ തന്നെ അവാർഡ് ലഭിക്കുന്നു എന്ന പ്രത്യേകതയും ദീപക്കുണ്ട്.
11 ഷോർട്ഫിലിമുകളാണ് അവസാന റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. അവസാന റൗണ്ടിൽ എത്തിയവരിൽ നിന്ന് മികച്ച ഷോർട്ഫിലി, മികച്ച അഭിനേതാക്കൾ എന്നിവർക്കാണ് സമ്മാനങ്ങൾ നൽകുന്നത്. ഡോ.ജോൺ ബ്രിട്ടാസിൻറെ നേതൃത്വത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവിയുടെ പ്രധിനിധികളായ ജോസ് കാടാപുറം, ജോസഫ് പ്ലാക്കാട്ട്, ഷോർട് ഫിലിം കോർഡിനേറ്റർ തോമസ് രാജൻ, അവതാരകരായ സുബി തോമസ്, തുഷാര ഉറുമ്പിൽ, പ്രവിധ എന്നിവരാണ് ഈ മത്സരങ്ങളുടെ ചുക്കാൻ പിടിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here